സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടന്നു.


 പറപ്പൂർ : 

കാരുണ്യ ചാരിററബിൾ സൊസൈറ്റിയുടേയും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ തിമിര ശസ്ത്രക്രിയാക്യാമ്പ് 

ഇന്ന് ( 11/08/2024 )  പറപ്പൂരിലെ പകൽ വീട്ടിൽ വെച്ച് നടന്നു.




 അരകുളത്തിൽ ഉണ്ണീരി ശങ്കപ്പയുടെ സ്മരണാർത്ഥം പൂർണമായും സൗജന്യമായി നടത്തിയ  ക്യാമ്പ് സാവിത്രി ശങ്കപ്പ  ഉദ്ഘാടനം ചെയ്തു.  ഏ കെ അറുമുഖൻ അധ്യക്ഷത വഹിച്ചു. സാൻ്റി മാസ്റ്റർ, കോർഡിനേറ്റർ  സി ഡി ജോസൺ, തോളൂർ പഞ്ചായത്തംഗം ശ്രീകല കുഞ്ഞുണ്ണി, ഡോ.  സജിനി ,  വത്സ ചേറു , സൈമൺ കുന്നത്ത്, 




എന്നിവർ ആശംസ നേർന്നു. ക്യാമ്പിൽ 210 പേർ പങ്കെടുത്തു.  121 പേർക്ക് ശസ്ത്രക്രിയ നടത്തും.നിർധനരായ ഭിന്നശേഷിക്കാർക്ക് സൗജന്യ ഫിസിയോ തെറാപ്പി സേവനവും, നിർധനരായ അത്യാസന്ന രോഗികൾക്ക് കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഹോസ്പിറ്റൽ സൗജന്യ സേവനവും   ഉടനെ ആരംഭിക്കുമെന്നും കാരുണ്യ ഭാരവാഹികൾ അറിയിച്ചു. 



 വയോജന ദിനമായ ഒക്ടോബർ ഒന്നിന് നിർധനരായ വയോജനങ്ങൾക്ക് സൗജന്യ വിനോദയാത്രയും മുൻ വർഷങ്ങളിലേതുപോലെ സംഘടിപ്പിക്കുന്നുണ്ട്.