വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടു വയ്ക്കാൻ സ്ഥലം നൽകി.
വേലൂർ :
ചിറ്റിലപ്പിള്ളി കുന്നത്ത് വീട്ടിൽ ആന്റണിയും ഭാര്യ റിട്ട. സ്‌കൂൾ അദ്ധ്യാപികയായ ഷാജിമോളുമാണ് സ്ഥലം നൽകാനുള്ള സാക്ഷ്യപത്രം മന്ത്രി കെ. രാജന് കൈമാറിയത്. മാടക്കത്തറ വില്ലേജിൽ വാരിക്കുളത്ത് 10 സെന്റ് കരഭൂമിയാണ് വിട്ട് നൽകിയത്. കർഷകനായ ആന്റണിയും ഷാജിമോളും വേലൂരിലാണ് താമസം. മക്കൾ: ഡേവിഡ്(എം.ബി.ബി.എസ് വിദ്യാർത്ഥി), ജോൺ (അഗ്രിക്കൾച്ചർ വിദ്യാർത്ഥി)

