ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുക,,,ഒപ്പുശേഖരണവും നിവേദനവും അതിരൂപത പ്രതിനിധിസംഘം കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.

    ജസ്റ്റിസ്  ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുക, ജൂലൈ 3 സെൻ്റ് തോമസ് ദിനം അവധി പ്രഖ്യാപിക്കുക 



  എന്നീ ആവശ്യങ്ങളുമായി തൃശൂർ അതിരൂപത നടത്തിയ അവകാശ ദിനത്തിൽ ലഭിച്ച ഒപ്പുശേഖരണവും നിവേദനവും അതിരൂപത പ്രതിനിധിസംഘം കേരള  മുഖ്യമന്ത്രിക്ക്  സമർപ്പിച്ചു. 

അതിരൂപത വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ് ഡോ.ജോബി തോമസ് കാക്കശേരി എന്നിവർ മുഖ്യമന്ത്രിയെ സന്ദർശിച്ചു. ഒരുലക്ഷം പേർ ഒപ്പുവെച്ച ഭീമ ഹർജിയും മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.