പബ്ലിക് ഹിയറിംഗ് പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ വെച്ച് നടന്നു.

 കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി  സോഷ്യൽ ഓഡിറ്റ്  പബ്ലിക് ഹിയറിംഗ്  പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ വെച്ച് നടന്നു.

 കൈപ്പറമ്പ്  ഗ്രാമപഞ്ചയത്ത്   വൈസ്  പ്രസിഡന്റ്  കെ എം    ലെനിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡണ്ട് കെ.കെ.  ഉഷാദേവി ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു .  

വികസന സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ ലിന്റി ഷിജു   സ്വാഗതം ചെയ്ത യോഗത്തില്‍ 

ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരും, 

വാര്‍ഡ് മെമ്പര്‍മാരും, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസി. സെക്രട്ടറി, ബ്ലോക്ക് ജനറല്‍ എക്സറ്റന്‍ഷൻ ഓഫീസർ, വി ഇ ഒ മാർ, തൊഴിലുറപ്പ് ഉദ്യോഗസ്ഥര്‍, സി ഡി എസ് ചെയര്‍പേഴ്സൺ,

  സോഷ്യൽ ഓഡിറ്റ് ടീമംഗങ്ങൾ, 250 ഓളം തൊഴിലാളികൾ  എന്നിവർ പങ്കെടുത്തു. തുടര്‍ന്ന് മേറ്റ് ട്രെയിനിംഗ് കഴിഞ്ഞ മേറ്റുമാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. ഡി ജി കേരളം വളണ്ടിയര്‍ രജിസ്ട്രേഷനെ കുറിച്ചുളള വിവരണവും രജിസ്ട്രേഷനും യോഗത്തിൽ നടത്തി. 



 അക്രഡിറ്റഡ് എഞ്ചിനീയര്‍  രമ്യ സി കെ  യോഗത്തിൽ എത്തിച്ചേർന്ന എല്ലാവർക്കും നന്ദി പറഞ്ഞു.