പാത്രമംഗലത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി തുൺ തകർത്ത് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

   പാത്രമംഗലത്ത് നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂൺ  ഇടിച്ച് തകര്‍ത്ത് വീട്ട് മുറ്റത്തേയ്ക്ക് പാഞ്ഞ് കയറി.

     കേച്ചേരി - എരുമപ്പെട്ടി റോഡിൽ  പാത്രമംഗലം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കേച്ചേരി ഭാഗത്തുനിന്ന് വന്നിരുന്ന മാരുതി ആള്‍ട്ടോ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികില്‍ ഉണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകര്‍ത്ത് 


    സമീപത്തെ വീട്ടുമുറ്റത്തേക്ക് പാഞ്ഞ് കയറുകയായിരുന്നു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.കാറിന്റെ മുന്‍വശം തകര്‍ന്നു. 



വൈദ്യുതി തൂൺ കഷണങ്ങളായി മുറിഞ്ഞു വിഴികയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു . കെഎസ്ഇബി അധികൃതർ സ്ഥലം സന്ദർശിച്ച് തുടർനടപടി സ്വീകരിച്ചു.