മുളങ്കുന്നത്ത്കാവ്:
തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പാർക്കിംഗിൽ നിന്നും മോട്ടോർ ബൈക്ക് മോഷ്ടിച്ച പ്രതിയെ മെഡിക്കൽ കോളേജ് പോലീസ് പിടികൂടി.
പാലക്കാട് നിന്നെത്തിയ രോഗിയുടെ ഭർത്താവിന്റെ ബൈക്ക് ആണ് ഇയാൾ മോഷ്ടിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയുടെ കാഷ്വാലിറ്റിയുടെ എതിർവശത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് ആണ് മോഷണം പോയത്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവെ മോഷ്ടാവിനെ ബൈക്ക് സഹിതം കോഞ്ചേരി ജംഗ്ഷനിൽ നിന്നും പിടികൂടി. പാലക്കാട് പുതുക്കോട് സ്വദേശിയായ അബ്ദുൽ സലാം ആണ് മെഡിക്കൽ കോളേജ് പോലീസിൻ്റെ പിടിയിലായത്.
വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ത്യശ്ശൂർ ACP യുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജു.സി.എൽ ൻ്റെ നേതൃത്വത്തിലുളള്ള സംഘത്തിൽ സബ് ഇൻസ്പെക്ടർ ശരത് സോമൻ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ പ്രശാന്ത്,അമീർഖാൻ, രജിത്ത്, ഗിരീഷ് എന്നിവരും ഉണ്ടായിരുന്നു.
