നിരാഹാര സമരം എട്ടാം ദിവസത്തിൽ

  നിരാഹാര സമരം എട്ടാം ദിവസത്തിൽ.
   കേച്ചേരി: എസ്ഡിപിഐ മണലൂർ മണ്ഡലം പ്രസിഡന്‍റ് ദിലീഫ് അബ്ദുൾ ഖാദർ നടത്തുന്ന  നിരാഹാര സമരം ഏട്ടാം ദിവസത്തേക്ക് കടന്നു.


     തൃശൂർ- കുന്നംകുളം  സംസ്ഥാനപാതയുടെ ശോചനീയ അവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ആശുപത്രിയിലും  നിരാഹാരം തുടരുന്ന ദിലീഫ് അബ്ദുൾ ഖാദറിന് വിവിധ രാഷ്ട്രീയ കക്ഷികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 
     
  ഇതിന്‍റെ ഭാഗമായി വിവിധ രാഷ്ട്രീയ കക്ഷികൾ അണിനിരക്കുന്ന ഐക്യദാർഢ്യ സംഗമം  ഇന്ന് വൈകിട്ട് നാലിന്  കേച്ചേരി  സെന്‍ററിൽ നടത്തും.