കാർ നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് മൂന്നു പേർക്ക് പരിക്ക്.

 

    നെല്ലുവായ് ധന്വന്തരി അമ്പലത്തിന് സമീപം ഇന്ന് (29ന് )രാവിലെ 11 മണിയോടെ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ച്  കാനയിലേക്ക് മറിഞ്ഞു.


   അതെ തുടർന്ന് പരിക്കുപറ്റിയ അഖിലാണം തെക്കേ പുരക്കൽ വീട്ടിൽ സുമേഷ് (40) , വാസുദേവൻ (40), അറക്കൽ വീട്ടിൽ അജ്മൽ (20) എന്നിവരെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . 


 കാറിന്റെ മുൻഭാഗവും മതിലും തകർന്നു ആരുടെയും പരിക്ക് ഗുരുതരമല്ല.