ബസ്സ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ യുവതിയുടെ ജീവൻ രക്ഷിച്ചു.
ചൂണ്ടൽ : തൃശൂരിൽ നിന്നും കുന്നംകുളത്തേക്ക് പോയിക്കൊണ്ടിരുന്ന ജയ് ഗുരു ബസിൽ വച്ച് പാലക്കാട് സ്വദേശിനിയായ യുവതിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയെ കാണിപ്പയ്യൂർ യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ സമയം യുവതിയുടെ മൊബൈലിലേക്ക് വന്ന ഫോൺ കോളിൽ ആശുപത്രി അധികൃതർ പുഴക്കലിലെ ബന്ധുവിന് വിവരം നൽകി.
ആശുപത്രി അധികൃതരുടെ സമ്മതത്തോടെ സ്വകാര്യ ബസ് പിന്നീട് യാത്രക്കാരുമായി കുന്നംകുളത്തേക്ക് യാത്ര തുടർന്നു.
ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ യുവതി അപകടനില തരണം ചെയ്തു എന്ന് ഹോസ്പിറ്റലിൽ നിന്ന് അറിയിച്ചു.
