ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത്.

     കേച്ചേരി 

 കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതി.

    കുളമ്പ് രോഗ നിയന്ത്രണ പദ്ധതി അഞ്ചാം ഘട്ടം, ചർമ്മ മുഴ പ്രതിരോധ കുത്തിവെപ്പ് രണ്ടാം ഘട്ടം,

   പഞ്ചായത്ത് തല ഉദ്ഘാടനം 8-ാം വാർഡ്  കിഴക്കാളൂർ  തിരുത്തിയിൽ രായം മരക്കാർ വീട്ടിൽ സുലൈമാന്റെ ഫാം ഹൗസിൽ വച്ച് നടന്നു.കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  മിനി ജയൻ ഉദ്ഘാടനം നിർവഹിച്ചു.  

   വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെക്കീല ഷെമീർ അധ്യക്ഷത വഹിച്ചു. വെറ്റിനറി ഡോക്ടർ ബൈജു,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.എ ബാലചന്ദ്രൻ, വാർഡ് മെമ്പർമാരായ പി കെ അസീസ്, രാജീവേണു, ഷീബ ചന്ദ്രൻ , രമ ബാബു, അഡ്വക്കറ്റ് പി.വി നിവാസ്,ജയൻ പാണ്ടിയത്ത്, അറ്റൻഡന്റ് ഷീജ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ അജയൻ  തുടങ്ങിയവർ പങ്കെടുത്തു.