ദുരന്ത സ്മരണകൾ,
🌹 🙏 🌹
സ്വാതന്ത്ര്യത്തിന്റെ ഓഗസ്റ്റ് നമ്മുടെ നെഞ്ചകം തകർക്കുന്ന സ്മരണകളാണ് സമ്മാനിക്കുന്നത്.
അഞ്ചു വർഷം മുൻപ് ഓഗസ്റ്റ് 8 നാണു പുത്തമലയിൽ ഉരുൾപൊട്ടിയത്.12 പേരുടെ മൃത ശരീരം കണ്ടെത്തി. അഞ്ചു പേരെ കണ്ടെത്താനായില്ല,
59 പേരെ നഷ്ടമായ കവളപ്പാറയിലും ദുരന്തം ഓഗസ്റ്റിൽ തന്നെ.11പേരെ ഇതുവരെയും കണ്ടെത്താനായില്ല.
കേരളത്തിലെ ഏറ്റവും വലിയ ഉരുൾ പൊട്ടൽ ദുരന്തമായിരുന്നു ഇടുക്കി പട്ടിമുടിയിൽ ഓഗസ്റ്റ് 6 ന് .ഉണ്ടായത്. 66പേരെയാണ് നഷ്ടമായത്.നാലുപേരെ കണ്ടെത്താനായില്ല.
ഇനി ഏറ്റവും വലിയ ദുരന്തമായി എല്ലാ രേഖകളും മുണ്ടക്കയിലേക്ക്, ചൂരൽ മലയിലേക്ക് മാറുന്നു.
എല്ലാവിധ തിരിച്ചറിയൽ കാർഡുകൾ സ്വന്തമാക്കിയിട്ടും ആരാലും തിരിച്ചറിയാതെ സംസ്കരിക്കപ്പെടുന്നവരുടെ എണ്ണവും കൂടുന്നു. അനാഥമാക്കപ്പെട്ടവർ.സ്വന്തക്കാർക്കുപോലും അവസാനമായി ഒന്ന് കാണാനാകാതെ മണ്ണിൽ പൂഴ്ന്നു മണ്ണിലേക്ക് മടങ്ങുന്നവർ.
എല്ലാ ട്രാക്കിങ് സംവിധാനങ്ങൾ ഉണ്ടായിട്ടും കാണാതായവരെ കണ്ടെത്താൻ കഴിയാതെ പോകുന്നു. ഒന്നോ രണ്ടോ പേരെയല്ല നൂറിലധികം പേരെ..ഒരു തവണയല്ല, എല്ലാ ദുരന്തങ്ങളിലും കാണാതാകുന്നത്.
അത് നമ്മുടെ പരാജയമാണ്. പക്ഷെ ഒന്നുണ്ട് കാണാതായവർ എന്നെങ്കിലും ഒരുനാൾ തിരിച്ചു വരുമെന്ന് ബന്ധുക്കൾക്ക് പ്രതീക്ഷിക്കാം.
ചൂരൽമലക്കു വേണ്ടി പദ്ധതി ഒരുങ്ങുമ്പോൾ നഷ്ടപരിഹാരം തേടി ദുരന്തത്തിനിരയായവർ സമരം നടത്തുന്ന സാഹചര്യം ഒഴിവാക്കണം.
ചൂരൽ മലയിൽ മൂന്നു വാർഡുകളെ മാത്രം ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ചത് പ്രതിഷേധങ്ങൾക്ക് കാരണമാകും. ജീവിച്ചിരിക്കുന്നവർ തങ്ങളുടെ സാമ്പത്തിക നഷ്ടത്തെ കുറിച്ചാണ് ചിന്തിക്കുക. സ്വർഗ്ഗ സുന്ദരമായ നഗരം നിർമ്മിക്കു മെന്ന വാഗ്ദാനത്തെക്കാൾ പ്രയോഗികമായ കാര്യങ്ങൾ ഏറ്റവും വേഗത്തിൽ നടപ്പാക്കുക എന്നതാണ്.
പരാതികൾ ഇല്ലാതെ പുനരിധിവാസം ഉറപ്പുവരുത്തണം.
ഉൽഘാടനം നടത്തി സർക്കാർ മടങ്ങരുത്.
സ്പോൺസർമാരും ഉദ്യോഗസ്ഥരും പ്രാദേശിക ജനപ്രതിനിധികളും ഒരേ ചിന്തയിൽ പ്രവർത്തിക്കണം. ക്യാമ്പുകളിൽ കഴിയുന്നവർക്കും മരണപെട്ടവരുടെ ബന്ധുക്കൾക്കും അടിയന്തിരമായി സാമ്പത്തിക സഹായം നൽകി അവർക്കു ആത്മ വിശ്വാസം പകരണം. ദുരന്തത്തിന്റെ ആദ്യ ആഴ്ചയിൽ മന്ത്രിമാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെടാനുള്ള ആത്മാർത്ഥത അവർ കാണിക്കണം.
വയനാടിന് വേണ്ടി ലഭിച്ച പണം അനുബന്ധ പദ്ധതികൾക്കോ നേരത്തെ അനുവദിക്ക പെട്ട പദ്ധതികൾക്കോ വേണ്ടി ചിലവഴിക്കരുത്.
അപകട സാധ്യതയുള്ള കുന്നിൻ ചെരുവുകളിൽ നിന്നു ആളുകളെ നഷ്ട പരിഹാരം നൽകി മാറ്റി താമസിപ്പിക്കണം.
ലഭിച്ച സഹായധനം വിതരണം ചെയ്യാനുള്ള ഏജൻസിയായി സർക്കാർ മാറരുത്.
ദുരന്തത്തെ കുറിച്ച് പഠനവും അന്വേഷണവും നടത്തി ദുരന്തം എന്തുകൊണ്ട് എന്ന് പൊതു സമൂഹത്തെ അറിയിക്കണം.
നാട്ടുവാർത്ത News
