കർക്കിടക വാവിന് ബലിതർപ്പണത്തിനായി പുഴയ്ക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിരവധി പേരെത്തി.
രാവിലെ മൂന്ന് മണി മുതൽ തുടങ്ങിയ ബലിതർപ്പണ ചടങ്ങ് ഉച്ചവരെ നീണ്ടു. ഒരേസമയം 750 ഓളം പേർക്ക് ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യമൊരുക്കിയിരുന്നു.
ഓരോ കർക്കിടക വാവ് ദിനങ്ങളിൽ അയ്യായിരത്തിലധികം പേരാണ് ബലിതർപ്പണത്തിനായി ഇവിടെ എത്തിചേരുന്നത്. ഇത്തവണയും ബലിതർപ്പണ ചടങ്ങ് നടക്കുന്ന പുഴയുടെ കടവും പരിസരവും കൂടുതൽ സൗകര്യങ്ങളോടെയാണ ക്ഷേത്രസമിതി ഒരുക്കിയിട്ടുണ്ടായിരുന്നത്. ബലിതർപ്പണത്തിനെത്തുന്നവർക്ക് കുളിക്കുന്നതിനും ചടങ്ങിൽ പങ്കെടുക്കുന്നതിനും വാഹന പാർക്കിങ്ങിനും ഏറെ സൗകര്യമൊരുക്കിയിരുന്നു.
.
ഓൺലൈനിലൂടെ ബുക്ക് ചെയ്യാനുള്ള സൗകര്യവും ക്ഷേത്രസമിതി ഒരുക്കിയിരുന്നു. തിരക്ക് നിയന്ത്രിക്കാനായി പേരാമംഗലം പോലീസും വളണ്ടിയർമാരും സ്ഥലത്തുണ്ടായിരുന്നു.
ചന്ദ്രശേഖരൻ ഇളയത്, മിഥുൻ ഇളയത് എന്നിവരാണ് ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചത്. ബലിയിടുവാൻ വരുന്നവർക്കും മറ്റുള്ളവർക്കുംപ്രഭാത ഭക്ഷണവും സൗജന്യമായി നൽകിയിരുന്നു.

