കൊടിക്കാലുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. വേലൂർ : തയ്യൂര്‍ മേഖലയില്‍ സ്ഥാപിച്ച കൊടിക്കാലുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സിപിഎം ന്റെ നേതൃത്വത്തിലാണ് കൊടിക്കാലുകളും മറ്റും നശിപ്പിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആരോപിച്ചു. പ്രതിഷേധ പ്രകടനം യൂത്ത് കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം പ്രസിഡന്റ് വിവേക് എം.ജി. ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി അന്‍സാര്‍ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി .
തൃശ്ശൂർ സഹോദയ മെറിറ്റ് ഡേ ആഘോഷിച്ചു. മുണ്ടൂർ : മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ തൃശ്ശൂർ സഹോദയുടെ കീഴിലുള്ള സി ബി എസ് ഇ സ്കൂളിലെ 10, 12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കും വിദ്യാർത്ഥികൾക്കും ആയി മെറിറ്റ് ഡേ സംഘടിപ്പിച്ചു. മുഖ്യ അതിഥി ഡി ഐ ജി തൃശ്ശൂർ റേയ്ഞ്ച് അജിത ബീഗം ഐ പി എസ് പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ചെയ്തു. പത്താം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ ഭാരതീയ വിദ്യ ഭവൻസ് വിദ്യാ മന്ദിർ, കൊടുങ്ങല്ലൂരിലെ ഗോപിക ശങ്കറും പന്ത്രണ്ടാം ക്ലാസിലെ ഏറ്റവും കൂടുതൽ മാർക്ക് നേടിയ ചിന്മയ വിദ്യാലയം കോലഴിയിലെ എ കെ മഞ്ജരി …
വേലൂർ ചുങ്കം സെന്ററിൽ നിന്ന് വെറും 100 മീറ്റർ അകലെ വേലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ തൊട്ടടുത്തു കിടക്കുന്ന 22 സെന്റ് വറ്റാത്ത കിണറോഡ് കൂടിയ സ്ഥലം വിൽപ്പനക്ക്. നിതീഷ് ചന്ദ്രൻ 9846242535
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പെൻഷൻ പരിഷ്കരണ ദിനം കുന്നംകുളം സബ് ട്രഷറിക്ക് മുന്നിൽ ജൂലൈ 1 ആചരിച്ചു. യുഡിഎഫ് മുൻ ചെയർമാൻ ജോസഫ് ചാലിശ്ശേരി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ ഹരിദാസൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് തോമസ് പി എം, സുബ്രഹ്മണ്യൻ, യേശുദാസ് പി പി, അബ്ദുൽ മജീദ്,റെജി മാസ്റ്റർ, പ്രസംഗിച്ചു
മുണ്ടൂർ : പരി.കർമ്മല മാത ദേവാലയത്തിൽ ജൂലൈ 03നു ദുക്റാന തിരുനാളിന്റെ ഭാഗമായി മാർ തോമാശ്ലീഹായുടെ 26-ാമത് ഊട്ടു തിരുന്നാളിന് കൊടിയേറി. ഇടവക വികാരി റവ ഫാ.ബാബു അപ്പാടൻ കോടിയേറ്റകർമ്മംനിർവഹിച്ചു. തിരുനാളിന്റെ ഭാഗമായി ഉയർത്തിയ ദീപാലങ്ക്രിതമായ കൊടി മുഖ്യആകർഷണമായി.മാർ തോമ ശ്ലീഹാ രക്തസാക്ഷിത്വം വരിച്ചതിന്റെ ഓർമ്മ പുതുക്കുന്ന ദുക്റാന തിരുനാൾ ബുധനാഴ്ച്ച ആചരിക്കുന്നു. കെ.സി.വൈ.എം നേതൃത്വം നൽകുന്ന നേർച്ച ഊട്ടിനു ആയിരക്കണക്കിന് വിശ്വാസികൾ പങ്കുചേരും.തിരുനാളിനോടനുബന്ധിച്ച് പുറത്തിറക്കിയ സപ്ലിമെന്റിന്റെ പ്രകാശന കർമ്മം മുണ്ടൂർ ഇടവക സഹ വിക…
പൂറ്റേക്കര സെൻറ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ സൗണ്ട് സിസ്റ്റെം സമർപ്പിച്ചു . പി ടി. എ പ്രസിഡന്റ് ജോസഫ് പാലയൂർ ആദ്യഷത വഹിച്ച ചടങ്ങിൽ HSS പ്രിൻസിപ്പൽ ബിനു ടി പനക്കൽ സ്വാഗതം ചെയ്തു. റിയാദ് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. മോഹനൻ, MB പയസ്, സാജോ ജോർജ്, OK ഗ്ലെഷിൻ, മുൻ വിദ്യർഥി അശ്വിൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് എത്തിയ എല്ലാ അംഗങ്ങൾക്കും സ്റ്റാഫ് സെക്രട്ടറി ശ്രീകല ടീച്ചർ നന്ദി പറഞ്ഞു
SSLC +2 പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെ ആദരിച്ചു . ******************* പറപ്പൂർ : യൂത്ത് കോൺഗ്രസ്സ് തോളൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ +2 SSLC പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി വരെ ആദരിച്ചു. KPCC ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ. സരിൻ പി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ശ്രീ. സിബിൻ സേവ്യർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് തൃശൂർജില്ലാ ജനറൽ സെക്രട്ടറി വിശാൽ സ്വാഗതം പറഞ്ഞു. തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. വി കെ രഘുനാഥൻ , കോൺഗസ്സ് മണ്ഡലം പ്രസിഡണ്ട് ശ്രീ കെ.ജി പോൾസൺ എന്നിവർ ട്രോഫികൾ സമ്മാനിച്ചു. യൂത്ത് ക…
ഇംഗ്ലീഷിൽ 200 ൽ 200 ഉം മാർക്ക് നേടിയവരെ ആദരിച്ചു. ജില്ലയിലെ ഹയർ സെക്കണ്ടറി ഇംഗ്ലീഷ് ഭാഷധ്യാപകരുടെ സംഘടനയായ ‘ഡെൽറ്റ‘ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ 26 വിദ്യാർത്ഥികളെ ആദരിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മെമ്പറും വടക്കാഞ്ചേരി വ്യാസ കോളേജ് പ്രൊഫസറുമായ ഡോ. പ്രദീപ് കുമാർ ഉദ്ഘടനം ചെയ്ത യോഗത്തിൽ സി എം എസ് സ്കൂൾ പ്രിൻസിപ്പൽ ഫ്രാൻസിസ് എ ഡി അധ്യക്ഷത വഹിച്ചു. പി എച് ഡി ഡോക്ടറേറ്റ് നേടിയ ലോഫ്സൺ കെ സി, ഷെമി മേരി, രാകേഷ് ആർ എന്നിവരെയും അനുമോദിച്ചു. അധ്യാപകരായ എം സി ജോസഫ്, പ്രിയ, ജോയ് പീറ്റർ, പ്രസിഡന്റ് പുഷ്പ കെ ബി ,…
വെസ്റ്റ് മങ്ങാട് : ഗ്രാമീണ വായനശാല നടത്തിയ വിദ്യാഭ്യാസ പുരസ്ക്കാര വിതരണം പോർക്കുളം ഗ്രാമ പഞ്ചാ : പ്രസി ഡണ്ട് അഡ്വ: രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ഡെന്നിസ് മങ്ങാട് അധ്യക്ഷത വഹിച്ചു. മങ്ങാട് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഡോ : സജു വർഗ്ഗീസ് , പ്രധാന അധ്യാപിക കെ. എസ് ജെൻസി എന്നിവർ മുഖ്യാഥിതി കളായി പങ്കെടുത്തു പോർക്കുളം പഞ്ചായത്ത് വികസന സ്റ്റാണ്ടിംങ്ങ് കമ്മറ്റി ചെയർമാൻ ജോതിസ് പഞ്ചായത്ത് അംഗങ്ങളായ വിജിത പ്രജി , രജനി പ്രേമൻ ബാലവേദി കൺവീനർ റ്റി. ബി. സംവൃത , എന്നിവർ പ്രസംഗിച്ചു. എസ്. എസ് എൽ സി , പ്ലസ് റ്റു പരീക്ഷകളി…
കുറുമാലിൽ ആരംഭിച്ച ഡയാലിസിസ് യൂണിറ്റിൽ വൃക്കരോഗികൾക്കുള്ള സൗജന്യ ഡയാലിസിസ് പ്രവർത്തന ഉദ്ഘാടനം ജൂലൈ 3ന് കിഡ്നി ഫെഡറേഷൻ ഓഫ് ഇൻഡ്യയുടെ വേലൂർ- കുറുമാലിൽ ആരംഭിച്ച ഡയാലിസിസ് യൂണിറ്റിൽ വൃക്കരോഗികൾക്കുള്ള സൗജന്യ ഡയാലിസിസ് ജൂലൈ 3 ബുധനാഴ്ച മുതൽ ആരംഭിക്കുകയാണ്. ആയതിന്റെ ഉദ്ഘാടനം അമല ഹോസ്പിറ്റൽ ഡയറക്ടർ റവ. ഫാ. ജൂലിയസ് അറയ്ക്കൽ സി എം ഐ നിർവ്വ ഹിക്കുന്നു. കിഡ്നി ഫെഡറേഷൻ ചെയർമാൻ റവ. ഫാ. ഡേവിസ് ചിറമ്മൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, റവ. ഫാ. ഡേവിഡ് പേരാമംഗലം ( സാൻ ദാമിയാനോ കപ്പൂച്ചിൻ ആശ്രമം സുപ്പീരിയർ ), റവ. ഫാ. ഡെൽജോ പുത്തൂർ സി എം ഐ (അമല …
വടക്കാഞ്ചേരി, മച്ചാട് വനം റേഞ്ചുകളിൽ നായാട്ടു സംഘങ്ങളുടെ വിളയാട്ടമെന്ന് ആരോപണം .. പ്രദേശത്ത് സ്ഫോടക വസ്തു കടിച്ച് കാട്ടുപന്നികൾ തല തകർന്നു ചാവുന്നത് ഇപ്പോൾ പതിവാണ്.. ജൂൺ ആദ്യവാരം മുണ്ടത്തിക്കോടും, കഴിഞ്ഞ ദിവസം വാഴക്കോട് പ്രദേശത്തുമാണ് സ്ഫോടക വസ്തു കടിച്ച് തല തകർന്ന് കാട്ടുപന്നികൾ ചത്തത്. ജനവാസ മേഖലയോട് ചേർന്നാണ് ഇത്തരത്തിൽ പന്നികൾ ചാവുന്നത്.. അതുകൊണ്ടുതന്നെ സംഭവത്തെ പ്രദേശവാസികൾ ഭീതിയോടെയാണ് നോക്കിക്കാണുന്നത്.. കാട്ടുപന്നികൾ പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ടെങ്കിലും അവയെ നശിപ്പിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാര…
കുന്നംകുളത്ത് വെച്ച് രോഗിയുമായി പോയിരുന്ന ആംബുലൻസ് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി മരിച്ചു , അഗതിയൂർ സ്വദേശി ജോണി 65 ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ കുന്നംകുളം ഗുരുവായൂർ റോഡിലെ താവൂസ് തിയേറ്ററിനു മുന്നിൽ വച്ചായിരുന്നു അപകടം. കുന്നംകുളം റോയൽ ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്നു ആംബുലൻസ്. ഈ സമയത്ത് മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ ശ്രദ്ധിക്കാതെ ഹെർബട്ട് റോഡിലേക്ക് പെട്ടെന്ന് തിരിച്ചതാണ് അപകടത്തിന് കാരണമായത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡിൽ മറിഞ്ഞുവെങ്കിലും ഡ്രൈവർക്ക് കാര്യമായ പ…
തോളൂർ പഞ്ചായത്തിൽ ഓണത്തിനായ് ചെണ്ടമല്ലി കൃഷിക്ക് തുടക്കം കുറിച്ചു. സ്റ്റേറ്റ് ഹോൾട്ടികൾച്ചർ മിഷൻ്റെ ഭാഗമായി തോളൂർ കൃഷിഭവൻ വഴി 12500 ഹൈബ്രിഡ് ചെണ്ടമല്ലി തൈ കളാണ് സബ്സിഡി നിരക്കിൽ വിതരണം ചെയ്തത്. ഒരു ഹെക്ടറോളം സ്ഥലത്ത് കൃഷി ചെയ്യാവുന്ന ഈ തൈകളിൽ നിന്ന് ഓണത്തിനുള്ള പൂക്കളുടെ വിപണി ലക്ഷ്യമിട്ടാണ് കൃഷി ചെയ്യുന്നത്. കർഷകർ, കുടുംബശ്രീ, തൊഴിലുറപ്പു ക്കാൻ, സ്ക്കൂൾ വിദ്യാർത്ഥികൾ, വീട്ടമ്മമാർ ഉൾപ്പെടെ ഹൈബ്രിഡ് ചെണ്ടമല്ലികൾക്ക് ആവശ്യക്കാർ ഏറെയായിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. രഘുനാഥൻ ചെണ്ടമല്ലി തൈ നട്ട് നടിൽ ഉദ്ഘാടനം ചെയ്തു. ഓണത്തിന് …
തൂവാന്നൂർ പാലത്തും ഭഗവതി ക്ഷേത്രത്തിലെ ആൽമരക്കൊമ്പ് കാറ്റിൽ പൊട്ടി വീണു . അപകടത്തിൽ ആർക്കും പരുക്കില്ല. ക്ഷേത്രത്തിലെ ഗോപുര കവാടവും ക്ഷേത്രത്തിന്റെ മേൽക്കൂരയുടെ ഓടുകളും തകർന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം. മരക്കൊമ്പ് വീണ വിവരമറിഞ്ഞ് ക്ഷേത്ര ഭരണ സമിതി പ്രസിഡൻ്റ് സുധീർ ചൂണ്ടൽ, മറ്റ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ എന്നിവർ സ്ഥലം സന്ദർശിച്ചു. 50,000 രൂപയുടെ നഷ്ട്ടം സംഭവിച്ചതായി ക്ഷേത്ര സമിതി ഭാരവാഹികൾ പറഞ്ഞു.
പുറ്റേക്കര : സെന്റ് ജോർജ്' ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ സെമിനാറും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പൊതുസമ്മേളനം പ്രാർത്ഥനയോടെ ആരഭിച്ചു. എച് എം ജയലത കെ ഇഗ്നേഷ്യസ് സ്വാഗതം ചെയ്തു പി ടി എ പ്രസിഡന്റ് ജോസഫ് പാലയൂർ അധ്യക്ഷത വഹിച്ചു. പേരാമംഗലം എസ് എച് ഒ ബിനു ഡേവിസ് ഉദ്ഘാടനം ചെയ്തു, ആശംസകൾ അർപ്പിച്ചുകൊണ്ട് സ്കൂൾ മാനേജർ പയസ് എം ബി , ബിനു ടി പനക്കൽ,സി വി കുരിയാക്കോസ്, സിജോ, സാജോ ജോർജ്, ഗ്ലെഷിൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ടെസ്സി ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് എസ് പി സി & എസ് പി ജി യുടെ നേതൃത്വത്തിൽ നടന്ന ബോധ…
ഡോ: സെയ്തു ഹാജി തൊഴിയൂരിനെ അൽ ഐനിൽ ആദരിച്ചു . നാട്ടിൽ നിന്നും ഹൃസ്വ സന്ദർനത്തിനു യു എ ഇ യിലെ അൽ ഐനിൽ എത്തിയ ഡോ. സെയ്തു ഹാജിയെ ആദരിച്ചു. ഏഷ്യൻ ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യൽ വർക്കിൽ ഡോക്ടറേറ്റ് നേടി തൊഴിയൂർ പ്രദേശത്തിന് അഭിമാനമായ ഡോ: സെയ്തു ഹാജിക്ക് അൽ ഐൻ ഖാജ ഫൗണ്ടേഷൻ പ്രവർത്തകരാണ് ഉപഹാരം നൽകി ആദരിച്ചത്. പി.കെ ഷാജഹാൻ്റെ അദ്യക്ഷതയിൽ നടന്ന ഉപഹാര സമർപ്പണ ചടങ്ങിൽ റായിദ് വടകര ഉപഹാരം നൽകി. ഫൈസൽപുത്തൂർ മുഖ്യ പ്രഭാഷണം നടത്തി. ഷാജഹാൻ കാളത്താൽ,അബൂബക്കർ മൗലവി, ഉസ്മാൻ തിരൂർ എന്നിവർ സംസാരിച്ചു . അടികുറിപ്പ്: ഡോ: സെയ്തു ഹാജി തൊഴിയൂരിന് അൽ …
പറപ്പൂര് സെന്റ് ജോണ്‍സില്‍ ലഹരി വിരുദ്ധദിനം ആചരിച്ചു പറപ്പൂര് സെന്റ് ജോണ്‍സ് എച്ച്എസ്എസില്‍ ലഹരി വിരുദ്ധദിനം ഹെഡ്മാസ്റ്റര് പി.വി ജോസഫ് മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. അസംബ്ലിയില്‍ സ്കൂള്‍ ലഹരി വിരുദ്ധ പാര്‍ലിമെന്റ് സ്പീക്കര്‍ ആന്‍ റിയ ഡേവിസ് സ്വയം പരിചയപ്പെടുത്തി. മുഖ്യമന്ത്രി ശ്രീഹരി കെ.ജെ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും എക്സൈസ് മിനിസ്റ്റര്‍ അനയ പി ലഹരി വിരുദ്ധ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ആന്മരിയ പി.ജെ പ്രമേയത്തെ പിന്തുണച്ചു. തുടര്‍ന്ന് പേരാമംഗലം എസ്…
മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു 5 വൈദ്യുതി തൂണുകൾ ഒടിഞ്ഞു . മുണ്ടത്തിക്കോട് കല്ലെടുത്തു പടിയിൽ ജലസേചന വകുപ്പിന്റെ ഭൂമിയിൽ പിതയോരത്ത് നിന്നിരുന്ന ഭീമൻ മട്ടി മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു 5 വൈദ്യുതി തൂണുകൾ ഒടിഞ്ഞു വീണതിനാൽ മേഖലയിലെ വൈദുതിവതരണവും താറുമാറായി ഗതാഗതവും തടസപ്പെട്ടു. ഇന്നുച്ചതിരിഞ്ഞ് അഞ്ചേ കാലോടെയായിരുന്നു സംഭവം. മുണ്ടത്തിക്കോട് സ്വദേശി കണ്ണനായ്ക്കൽ വീട്ടിൽ ഫ്രാൻസിസിൻ്റെ വീടിനാണ് കേടുപാടുകൾ പറ്റിയിരിക്കുന്നത് ഉച്ചമുതൽ മേഖലയിലും വ്യാപകമായി ശക്തമായ മഴ തുടരുകയാണ്. അടുത്ത ദിവസവും മഴ തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്…
തീരാ ദുരിതമായി എങ്കക്കാട് റെയിൽവേ ഗേറ്റ് വാഴാനി, മച്ചാട് മേഖലകളിലേക്കു പോകുന്നവർക്ക് എങ്കക്കാട്, മാരാത്തുകുന്ന് റെയിൽവേ ഗേറ്റുകളിൽ ഒരുപാട് സമയം കുരുങ്ങുന്ന അവസ്ഥയാണ്. സാധാരണ ദിവസങ്ങളിൽ നൂറിൽപ്പരം പാസഞ്ചർ വണ്ടികളും അത്ര തന്നെ ചരക്കുവണ്ടികളും കടന്നുപോകുന്ന ഈ റോഡുകളിൽ 18 മണിക്കൂറിലധികമാണ് റെയിൽവേ ഗേറ്റ് അടഞ്ഞുകിടക്കുന്നത്. വടക്കാഞ്ചേരി നഗരത്തിൽനിന്ന് വാഴാനി റോഡിൽ എങ്കക്കാട്ടും മാരാത്തുകുന്നിലും രണ്ട് റെയിൽവേ ഗേറ്റുകളാണുള്ളത്. ഗേറ്റ് അടച്ചാൽ ഇരു ഭാഗത്തും വാഹനങ്ങളുടെ നീണ്ട നിരയാണ്. രണ്ടും മൂന്നും വണ്ടികൾ പോയതിനുശേഷം പത്ത് മിനിറ്റോളം സമയത്തി…
നിരവധിബൈക്ക് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ പേരാമംഗലം : കഴിഞ്ഞ മെയ് അഞ്ചിന് കൈപ്പറമ്പ് സെന്ററിൽ പാർക്ക് ചെയ്തിരുന്ന ഡിയോ സ്കൂട്ടർ മോഷണം പോയത് പോലീസ് അന്വോഷണത്തിലുടെ കണ്ടെത്തി.പ്രതിയെ പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തു.ഇയാളുടെ വീട്ടിൽ നിന്ന് വാഹനവും കണ്ടെത്തി.പാവറട്ടി പുതുമനശ്ശേരി തെരുവത്ത് വീട്ടിൽ ഫംസീർ (36) ആണ് പിടിയിലായത്. പേരാമംഗലം സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രശാന്തിൻ്റെ നേതൃത്വത്തിൽ എസ്.ഐ .ബാബു, സി.പി.ഒ .മാരായ ബിനോയ്, ഷിജിൻ, കിരൺ ലാൽ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്ത്. കുന്നംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഫംസീർഒട്ടനവധി മോഷണ കേ…
എയർ ഗണ്ണും കഞ്ചാവുമായി തൃശ്ശൂരിൽ നാല് യുവാക്കൾ പിടിയിൽ 🟥തൃശ്ശൂർ ; തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട. പ്രതികളിൽ നിന്നും എയർ ഗണ്ണും കണ്ടെത്തി. മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ ചെമ്പൂത്ര കോഫി ഹൗസിനു മുന്നിൽ കാറിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. 30 ഗ്രാം കഞ്ചാവ്, എയർ പിസ്റ്റൽ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന ക്രഷർ, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന പേപ്പർ, കേരളത്തിൽ നിരോധിച്ച ഇലക്ട്രോണിക് സിഗരറ്റ്, എന്നിവയാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കാറിൽ ഉണ്ടായിരുന്ന നാലു യുവാക്കളെ പീച്ചി പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ മാണിക്യത്തെ…
തൃശ്ശൂർ ; നഗരത്തിൽ ഗതാഗത കുരുക്കും ആശങ്കയുമുണ്ടാക്കി ഗണേശനെന്ന ആനയുമായി പാപ്പാൻ്റെ സഞ്ചാരം. തൃശ്ശൂർ നഗരത്തിലാണ് അമ്പരപ്പിക്കുന്ന സംഭവമുണ്ടായത്. ആനയുമായി സ്വരാജ് റൗണ്ടിലേക്ക് എത്തിയ പാപ്പാൻ ഒരു മണിക്കൂറിലേറെ സ്വരാജ് റൗണ്ടിൽ തമ്പടിച്ചു. ഇതോടെ സ്ഥലത്ത് ഗതാഗതക്കുരുക്കായി. ഒടുവിൽ പൊലീസെത്തി, ആനയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റണമെന്ന് പൊലീസ് നിർദ്ദേശിച്ചിട്ടും ആനയെ നിയന്ത്രിക്കാൻ തയ്യാറാവാതെ പാപ്പാൻ ആനപ്പുറത്തിരിക്കുകയായിരുന്നു. സ്വരാജ് റൗണ്ടിൽ നിന്ന് പൊലീസ് അകമ്പടിയിൽ പാപ്പാനെയും ആനയേയും കൊക്കാല ജംഗ്ഷനിലേക്ക് കൊണ്ടു വരികയും കൂർക്കഞ്ചേരിയിലെ ഉടമയുട…
ശക്തമായ കാറ്റിലും മഴയിലും പൊന്മുടി സംസ്ഥാന ഹൈവേയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കാറ്റിലും മഴയിലും പൊന്മുടി സംസ്ഥാന ഹൈവേയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വൈകിട്ട് മൂന്നരയോടെ ആയിരുന്നു സംഭവം. വിതുര ചേന്നൻപാറ പെട്രോൾ പമ്പിനു സമീപം റോഡരികിൽ നിന്ന മരമാണ് റോഡിലേക്കു പതിച്ചത്. രണ്ട് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. ലൈനുകൾ ഏതാണ്ടു പൂർണമായി പൊട്ടി റോഡിലേക്കു വീണു. റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇതുവഴി വന്ന കെഎസ്ആർടിസി ബസ് അടക്കം റോഡിൽ കുടുങ്ങി. തുടർന്നു നെടുമങ്ങാട് ഭാഗത്തേക്കുള്ള ബസുകളെ വിതുര കലുങ്ക് ജംക്ഷനിൽ നിന്നും കൊ…
ഇരുപത്തിരണ്ടാമത് ഫൗണ്ടേഷൻ ദിനം ആചരിച്ച് നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ മുണ്ടൂർ : നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിന്റെ ഇരുപത്തിരണ്ടാമത് ഫൗണ്ടേഷൻ ദിനം സ്കൂളിൽ ആഘോഷിച്ചു. ഫാദർ സിജോ മുരിങ്ങത്തേരി, വിശുദ്ധ കുർബാനയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി ജോസഫ് എസ് എച്ചും സിസ്റ്റർ മേഴ്സിറ്റ എസ് എച്ച് ഉം ഫൗണ്ടേഷൻ ദിന സന്ദേശം നൽകി. തുടർന്ന് വിദ്യാർത്ഥികളുടെ വർണ്ണാഭമായ കലാപരിപാടികൾ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി.
മൂവാറ്റുപുഴയിൽ ടിവി ദേഹത്തേക്ക് മറിഞ്ഞു വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. എറണാകുളം മൂവാറ്റുപുഴയിൽ ടി വി ദേഹത്തേക്ക് മറിഞ്ഞു വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. പായിപ്ര മൈക്രോ ജംഗ്ഷൻ പൂവത്തും ചുവട്ടിൽ അനസിന്റെ മകൻ അബ്ദുൽ സമദാണ് മരിച്ചത്.ഇന്നലെ രാത്രി 9:30 ഓടെയാണ് സംഭവം. വീട്ടിലെ മുറിയിൽ സ്റ്റാൻഡിൽ വച്ചിരുന്ന ടിവി സ്റ്റാന്റിനൊപ്പം കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
എ . കെ . പി . ബി . എ കുന്നംകുളം താലൂക്ക് സമ്മേളനം കുന്നംകുളം ലിവ ടവറിൽ പ്രസിഡന്റ് ജോസ് ജോസ്കോയുടെ അധ്യഷതയിൽ ജില്ലാ പ്രസിഡന്റ് ഷാജി. പി. വി. ഉദ്ഘാടനം ചെയ്തു . പുതിയ 12അംഗ കമ്മറ്റി തിരഞ്ഞെടുത്തു. പ്രസിഡന്റ് ജോസ് ജോസ്കോ സെക്രട്ടറി: ഷോബി. സി . കെ ട്രഷറർ: എട്വവി ജോസ് തിളക്കം ഫൈനാൻസ് പന്നിത്തടം .
വേലൂരിൽ CITU അംഗത്വം ഉപേഷിച്ച് INTUC ൽ ചേർന്നു. " വേലൂർ സ്വദേശി ലതേഷാണ് CITU ഉപേഷിച്ച് INTUC ൽ അംഗത്വം സ്വീകരിച്ചത് . മുൻപ് INTUC ൽ ജോലി ചെയ്തിരുന്ന ഇദ്ധേഹം ഏതാനും നാളുകൾക്ക് മുൻപാണ് CITU ൽ ചേർന്നിരുന്നത്. എന്നാൽ CITU ഉപേഷിച്ച് വീണ്ടും ഇദ്ധേഹം INTUC ൽ ചേരുകയായിരുന്നു. വേലൂർ ചുങ്കം INTUC പ്രസിഡൻ്റ് ശ്രീ നീതിഷ് ചന്ദ്രൻ വട്ടംപറമ്പിലിൻ്റെ നേതൃത്വത്തിൽ ശ്രീ ലതേഷിനു സ്വീകരണം നൽകി. വൈസ് പ്രസിഡൻ്റ് ജോസ് മണി, സെക്രട്ടറി വിജോയ് തലകോടൻ, കൺവീനർ സുനിൽ അത്താണിക്കൽ, യൂണിയൻ ലീഡർ സുജിത്ത് മറ്റു INTUC യൂണിയൻ അംഗങ്ങൾ തുടങ്ങി വേലൂരിലെ കോൺഗ്രസ്സ് യൂത്ത് ക…
കടങ്ങോട്: കടങ്ങോട് ശ്രീ കൈക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ജൂൺ 15 മുതൽ നടന്നു വന്നിരുന്ന നവീകരണ കലശ പൂജകൾക്ക് ഞായറാഴ്ച സമാപനമായി. രാവിലെ അഞ്ചിന് നട തുറക്കൽ, കണി ദർശനം, തൈലാഭിഷേകം, വാകച്ചാർത്ത്, പായസപൂജ, പ്രോക്ത ശാന്തി, തത്ത്വകലാശാഭിഷേക ങ്ങൾ, ചതുർതഥ കലശാഭിഷേകം, ഉച്ചപൂജ, ശ്രീഭൂതബലി, ആചാര്യന്മാർക്ക് ദക്ഷിണ,എന്നിവയും ഉണ്ടായിരുന്നു. നവീകരണ കലാശ ദിവസങ്ങളിൽ കാലത്ത് പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് പ്രസാദ ഊട്ടും ഉണ്ടായിരുന്നു. സമാപന ദിവസമായ ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ചെണ്ടമേള കലയുടെ കുലപതി പത്മശ്രീ പെരുവനം കുട്ടൻ മാരാർ നയിക്കുന്ന മേളവും…
പത്തനംതിട്ടയിൽ വീടിന്റെ ഗോവണിയിൽ നിന്ന് വീണ് രണ്ട് വയസുകാരി മരിച്ചു പത്തനംതിട്ട കോന്നി മാങ്കുളത്താണ് സംഭവം പള്ളിമുരുപ്പേൽ വീട്ടിൽ ഷെബീർ സജീന ദമ്പതികളുടെ മകൾ അസ്രാ മറിയമാണ് മരിച്ചത്. ഗോവണിയിൽ നിന്ന് വീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സം ഭവിക്കുകയായിരുന്നു.