ഡോ: സെയ്തു ഹാജി തൊഴിയൂരിനെ അൽ ഐനിൽ ആദരിച്ചു.

 ഡോ: സെയ്തു ഹാജി തൊഴിയൂരിനെ അൽ ഐനിൽ ആദരിച്ചു.




   നാട്ടിൽ നിന്നും ഹൃസ്വ സന്ദർനത്തിനു യു എ ഇ യിലെ  അൽ ഐനിൽ എത്തിയ ഡോ. സെയ്തു ഹാജിയെ ആദരിച്ചു. ഏഷ്യൻ ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യൽ വർക്കിൽ ഡോക്ടറേറ്റ് നേടി തൊഴിയൂർ പ്രദേശത്തിന് അഭിമാനമായ ഡോ: സെയ്തു ഹാജിക്ക് അൽ ഐൻ ഖാജ ഫൗണ്ടേഷൻ പ്രവർത്തകരാണ് ഉപഹാരം നൽകി ആദരിച്ചത്. പി.കെ ഷാജഹാൻ്റെ അദ്യക്ഷതയിൽ നടന്ന ഉപഹാര സമർപ്പണ ചടങ്ങിൽ റായിദ് വടകര ഉപഹാരം നൽകി. ഫൈസൽപുത്തൂർ മുഖ്യ പ്രഭാഷണം നടത്തി. ഷാജഹാൻ കാളത്താൽ,അബൂബക്കർ മൗലവി, ഉസ്മാൻ തിരൂർ എന്നിവർ സംസാരിച്ചു .

അടികുറിപ്പ്: ഡോ: സെയ്തു ഹാജി തൊഴിയൂരിന് അൽ ഐനിൽ നടന്ന സ്വീകരണത്തിൽ ഉപഹാരം നൽകി ആദരിക്കുന്നു.