ആംബുലൻസ് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി മരിച്ചു,.

 

       കുന്നംകുളത്ത് വെച്ച് രോഗിയുമായി പോയിരുന്ന ആംബുലൻസ് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി മരിച്ചു

    അഗതിയൂർ സ്വദേശി ജോണി 65 ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ കുന്നംകുളം ഗുരുവായൂർ റോഡിലെ താവൂസ് തിയേറ്ററിനു മുന്നിൽ വച്ചായിരുന്നു അപകടം. കുന്നംകുളം റോയൽ ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്നു ആംബുലൻസ്. ഈ സമയത്ത് മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ ശ്രദ്ധിക്കാതെ ഹെർബട്ട് റോഡിലേക്ക് പെട്ടെന്ന് തിരിച്ചതാണ് അപകടത്തിന് കാരണമായത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡിൽ മറിഞ്ഞുവെങ്കിലും ഡ്രൈവർക്ക് കാര്യമായ പരിക്കേറ്റില്ല. ഇടിയുടെ ആഘാതത്തിൽ അവശനായ രോഗിയെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.. അപകടത്തിൽ തുടർന്ന് ഗുരുവായൂർ റോഡിൽ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. കുന്നംകുളത്തെ നന്മ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്.