കടങ്ങോട്:
കടങ്ങോട് ശ്രീ കൈക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ജൂൺ 15 മുതൽ നടന്നു വന്നിരുന്ന നവീകരണ കലശ പൂജകൾക്ക് ഞായറാഴ്‌ച സമാപനമായി.
രാവിലെ അഞ്ചിന് നട തുറക്കൽ, കണി ദർശനം, തൈലാഭിഷേകം, വാകച്ചാർത്ത്, പായസപൂജ, പ്രോക്ത ശാന്തി, തത്ത്വകലാശാഭിഷേക ങ്ങൾ, ചതുർതഥ കലശാഭിഷേകം, ഉച്ചപൂജ, ശ്രീഭൂതബലി, ആചാര്യന്മാർക്ക് ദക്ഷിണ,എന്നിവയും ഉണ്ടായിരുന്നു. നവീകരണ കലാശ ദിവസങ്ങളിൽ കാലത്ത് പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് പ്രസാദ ഊട്ടും ഉണ്ടായിരുന്നു. സമാപന ദിവസമായ ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ചെണ്ടമേള കലയുടെ കുലപതി പത്മശ്രീ പെരുവനം കുട്ടൻ മാരാർ നയിക്കുന്ന മേളവും ക്ഷേത്ര തിരുസന്നിധിയിൽ അരങ്ങേറി.
നവീകരണ കലശത്തിന് ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് സുരേന്ദ്രൻ പി ടി, വൈസ് പ്രസിഡന്റ് ഭാസ്കരൻ വി, സെക്രട്ടറി വേലായുധൻ എം ടി, ജോ.സെക്രട്ടറി ധനഞ്ജയൻ എ എസ്, ഖജാൻജി പ്രസാദ് പി ബി, മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.