പുറ്റേക്കര :
സെന്റ് ജോർജ്' ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ സെമിനാറും പൊതുസമ്മേളനവും സംഘടിപ്പിച്ചു.
പൊതുസമ്മേളനം പ്രാർത്ഥനയോടെ ആരഭിച്ചു. എച് എം ജയലത കെ ഇഗ്നേഷ്യസ് സ്വാഗതം ചെയ്തു പി ടി എ പ്രസിഡന്റ് ജോസഫ് പാലയൂർ അധ്യക്ഷത വഹിച്ചു. പേരാമംഗലം എസ് എച് ഒ ബിനു ഡേവിസ് ഉദ്ഘാടനം ചെയ്തു,
ആശംസകൾ അർപ്പിച്ചുകൊണ്ട് സ്കൂൾ മാനേജർ
പയസ് എം ബി , ബിനു ടി പനക്കൽ,സി വി കുരിയാക്കോസ്, സിജോ, സാജോ ജോർജ്, ഗ്ലെഷിൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ടെസ്സി ടീച്ചർ നന്ദി പറഞ്ഞു.
തുടർന്ന് എസ് പി സി & എസ് പി ജി യുടെ നേതൃത്വത്തിൽ നടന്ന ബോധവൽക്കരണ ക്ലാസ്സ് സുവൃതകുമാർ ( റിട്ട .സബ്ഇൻസ്പെക്ടർ ലഹരി വിരുദ്ധ സ്കോഡ്) നയിച്ചു . അതിനുശേഷം ജെ ആർ സി & എസ് പി ജി യുടെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ സെമിനാർ അമല മെഡിക്കൽ സയൻസ് ലെ ഡോക്ടർ സ്റ്റാൻലിൻ നേതൃത്വം നൽകി.
എസ് പി സി ക്ക് വേണ്ടി
ഹേനടീച്ചർ,ലിജോമാഷ് എസ് പി ജി യുടെ ബിജി ടീച്ചർ ജെ ആർ സി ക്ക് വേണ്ടി ബിന്ദു ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
തുടർന്ന് നടന്ന SPC,JRC, SPG, NSS,SAUHRUDA CLUB യൂണിറ്റ്കളുടെ നേതൃത്വത്തിൽ നടന്ന റാലിക്ക് ജിൻസൺ മാഷ്, ധന്യ ടീച്ചർ, സുചിത്ര ടീച്ചർ സ്റ്റാഫ് അംഗം നിതിൻ, റോയ് PTA ഭാരവാഹികൾ നേതൃത്വം നൽകി. തുടർന്ന് പൂറ്റേക്കര സെന്ററിൽ ഫ്ലാഷ് മൊബ്,
നൃത്തശിൽപം, സ്ക്കിറ്റ് എന്നിപരിപാടികൾ നടന്നു. പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ച വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും,അധ്യാപകർക്കും PTA യുടെ ഹൃദയം നിറഞ്ഞ നന്ദി.