തൃശ്ശൂർ സഹോദയ മെറിറ്റ് ഡേ ആഘോഷിച്ചു.
മുണ്ടൂർ :
മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ തൃശ്ശൂർ സഹോദയുടെ കീഴിലുള്ള സി ബി എസ് ഇ സ്കൂളിലെ 10, 12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കും വിദ്യാർത്ഥികൾക്കും ആയി മെറിറ്റ് ഡേ സംഘടിപ്പിച്ചു. മുഖ്യ അതിഥി ഡി ഐ ജി തൃശ്ശൂർ റേയ്ഞ്ച് അജിത ബീഗം ഐ പി എസ് പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ചെയ്തു. പത്താം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ ഭാരതീയ വിദ്യ ഭവൻസ് വിദ്യാ മന്ദിർ, കൊടുങ്ങല്ലൂരിലെ ഗോപിക ശങ്കറും പന്ത്രണ്ടാം ക്ലാസിലെ ഏറ്റവും കൂടുതൽ മാർക്ക് നേടിയ ചിന്മയ വിദ്യാലയം കോലഴിയിലെ എ കെ മഞ്ജരി എന്നെ വിദ്യാർഥികളേയും വിദ്യാലയങ്ങളെയും അനുമോദിച്ചു. ഫാ. റോയ് കണ്ണൻചിറ സി എം ഐ മുഖ്യപ്രഭാഷണം നടത്തി. തൃശ്ശൂർ സഹോദയാ പ്രസിഡന്റ് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എം. ദിനേഷ് ബാബു ആമുഖ പ്രഭാഷണം നടത്തി. നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ സി. മേഴ്സി ജോസഫ് എസ് എച് സ്വാഗതം ആശംസിച്ചു.സ്കൂൾ മാനേജർ സിസ്റ്റർ ആൻസി പോൾ എസ് എച്, മുണ്ടൂർ കാർമൽ ചർച്ച് വികാരി ഫാ. ബാബു അപ്പാടൻ ,തൃശൂർ സഹോദയ ട്രഷറർ ബാബു കോയിക്കര, ജോയിന്റ് സെക്രട്ടറി വസന്ത മാധവൻ, നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ പിടിഎ പ്രസിഡന്റ് അഡ്വ. സീ ടി ഷാജി എന്നിവർ ആശംസകൾ അർപ്പിച്ചു. തൃശ്ശൂർ സഹോദയ ജനറൽ സെക്രട്ടറി ഷമീം ബാവ നന്ദി രേഖപ്പെടുത്തി.