സൗജന്യ ഡയാലിസിസ് പ്രവർത്തന ഉദ്ഘാടനം.

 കുറുമാലിൽ ആരംഭിച്ച ഡയാലിസിസ് യൂണിറ്റിൽ വൃക്കരോഗികൾക്കുള്ള സൗജന്യ ഡയാലിസിസ് പ്രവർത്തന ഉദ്ഘാടനം ജൂലൈ 3ന്

     


     കിഡ്‌നി ഫെഡറേഷൻ ഓഫ് ഇൻഡ്യയുടെ വേലൂർ- കുറുമാലിൽ ആരംഭിച്ച ഡയാലിസിസ് യൂണിറ്റിൽ വൃക്കരോഗികൾക്കുള്ള സൗജന്യ ഡയാലിസിസ്  ജൂലൈ 3 ബുധനാഴ്‌ച മുതൽ ആരംഭിക്കുകയാണ്. ആയതിന്റെ ഉദ്ഘാടനം അമല ഹോസ്‌പിറ്റൽ ഡയറക്ടർ റവ. ഫാ. ജൂലിയസ് അറയ്ക്കൽ സി എം ഐ  നിർവ്വ ഹിക്കുന്നു. കിഡ്‌നി ഫെഡറേഷൻ ചെയർമാൻ റവ. ഫാ. ഡേവിസ് ചിറമ്മൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, റവ. ഫാ. ഡേവിഡ് പേരാമംഗലം ( സാൻ ദാമിയാനോ കപ്പൂച്ചിൻ ആശ്രമം സുപ്പീരിയർ ), റവ. ഫാ. ഡെൽജോ പുത്തൂർ സി എം ഐ  (അമല ഹോസ്‌പിറ്റൽ ജോ. ഡയറക്ടർ) റവ. ഫാ. സേവ്യാർ  ക്രിസ്റ്റി പള്ളിക്കുന്നത്ത്  (വികാരി, സെൻ്റ് ജോർജ്ജ് ചർച്ച്, കുറുമാൽ) കൂടാതെ വേലൂർ, കൈപ്പറമ്പ്, ചൂണ്ടൽ, കടങ്ങോട് മേഖലകളിലെ ജനപ്രതിനിധികൾ, പുരോഹിത പ്രമുഖർ, സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രവർത്തകർ, അമല ഹോസ്‌പിറ്റലിലെ ഡോക്ടർമാർ, മറ്റു പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നു. 


ജി. മോഹനചന്ദ്രൻ (വൈസ് ചെയർമാൻ)

സാൻജോ നമ്പാടൻ (ഡയറക്ടർ ജനറൽ) തുടങ്ങിയവർ നേതൃത്വം നൽകുന്നു.