തോളൂർ പഞ്ചായത്തിൽ ഓണത്തിനായ് ചെണ്ടമല്ലി കൃഷിക്ക് തുടക്കം കുറിച്ചു.
സ്റ്റേറ്റ് ഹോൾട്ടികൾച്ചർ മിഷൻ്റെ ഭാഗമായി തോളൂർ കൃഷിഭവൻ വഴി 12500 ഹൈബ്രിഡ് ചെണ്ടമല്ലി തൈ കളാണ് സബ്സിഡി നിരക്കിൽ വിതരണം ചെയ്തത്.
ഒരു ഹെക്ടറോളം സ്ഥലത്ത് കൃഷി ചെയ്യാവുന്ന ഈ തൈകളിൽ നിന്ന് ഓണത്തിനുള്ള പൂക്കളുടെ വിപണി ലക്ഷ്യമിട്ടാണ് കൃഷി ചെയ്യുന്നത്. കർഷകർ, കുടുംബശ്രീ, തൊഴിലുറപ്പു ക്കാൻ, സ്ക്കൂൾ വിദ്യാർത്ഥികൾ, വീട്ടമ്മമാർ ഉൾപ്പെടെ ഹൈബ്രിഡ് ചെണ്ടമല്ലികൾക്ക് ആവശ്യക്കാർ ഏറെയായിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. രഘുനാഥൻ ചെണ്ടമല്ലി തൈ നട്ട് നടിൽ ഉദ്ഘാടനം ചെയ്തു. ഓണത്തിന് അന്യസംസ്ഥാനത്ത് നിന്ന് വരുന്ന പൂക്കളുടെ തീപിടിച്ച വിലയെ ഒരു പരിധി വരെ പിടിച്ചു നിർത്താൻ പൂ കൃഷിയിൽ പഞ്ചായത്ത് സ്വയം പര്യാപത പ്രാപിക്കുക എന്നതാണ് ലക്ഷ്യമെന്ന് പ്രസിഡൻ്റ് പറഞ്ഞു. നാലാം വാർഡ് മെമ്പർ ഷൈലജ ബാബു ,കൃഷി ഓഫീസർ റിയ ജോസഫ്, കൃഷി അസിസ്റ്റൻ്റ് ലിജി പി. , ആശ വിൽസൺ, മേറ്റ് ഷീബ, കർഷകരായ വിനോദ് ശങ്കുണ്ണി , അജി വിനോദ ദ്എന്നിവർ ആശംസകൾ നൽകി സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുക്കാർ പങ്കെടുത്തു.