മുണ്ടൂർ:
പരി.കർമ്മല മാത ദേവാലയത്തിൽ ജൂലൈ 03നു ദുക്റാന തിരുനാളിന്റെ ഭാഗമായി മാർ തോമാശ്ലീഹായുടെ 26-ാമത് ഊട്ടു തിരുന്നാളിന് കൊടിയേറി.
ഇടവക വികാരി റവ ഫാ.ബാബു അപ്പാടൻ കോടിയേറ്റകർമ്മംനിർവഹിച്ചു.
തിരുനാളിന്റെ ഭാഗമായി ഉയർത്തിയ ദീപാലങ്ക്രിതമായ കൊടി മുഖ്യആകർഷണമായി.മാർ തോമ ശ്ലീഹാ രക്തസാക്ഷിത്വം വരിച്ചതിന്റെ ഓർമ്മ പുതുക്കുന്ന ദുക്റാന തിരുനാൾ ബുധനാഴ്ച്ച ആചരിക്കുന്നു.
കെ.സി.വൈ.എം നേതൃത്വം നൽകുന്ന നേർച്ച ഊട്ടിനു ആയിരക്കണക്കിന് വിശ്വാസികൾ പങ്കുചേരും.തിരുനാളിനോടനുബന്ധിച്ച് പുറത്തിറക്കിയ സപ്ലിമെന്റിന്റെ പ്രകാശന കർമ്മം മുണ്ടൂർ ഇടവക സഹ വികാരി ഫാ ഗോഡ്'വിൻ കിഴക്കൂടൻ നിർവഹിച്ചു.തിരുനാൾ ദിനത്തിലെ രാവിലെ 9.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ.സന്തോഷ് അന്തിക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം,നേർച്ച ഊട്ട് വെഞ്ചിരിപ്പ് കർമ്മവും നടക്കും.കെ സി വൈ എം പ്രസിഡന്റ് ക്രിസ്റ്റോ ജോസഫ്,സെക്രട്ടറി ആന്റോ ഫ്രാൻസി,ആനിമേറ്റർ സി. ബീന,കൺവീനർമാരായ സാജൻ ജോയ്,സാന്റോ ജേക്കബ്, ടിന്റോ തമ്പി,അലീന ജോസ്, ഗോഡ്'വിൻ ആന്റോ,എഡ്വിൻ പീറ്റർ,സാൻ്റോ ഷാജു,സാംസൺ,അനീറ്റ,മാനുവൽ,കൈക്കാരൻമാർ,സിസ്റ്റേഴ്സ്, ഇടവക അംഗങ്ങൾ ഊട്ടു തിരുനാളിന് നേതൃത്വം നൽകും.