ഇരുപത്തിരണ്ടാമത് ഫൗണ്ടേഷൻ ദിനം ആചരിച്ച് നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ
മുണ്ടൂർ: നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിന്റെ ഇരുപത്തിരണ്ടാമത് ഫൗണ്ടേഷൻ ദിനം സ്കൂളിൽ ആഘോഷിച്ചു. ഫാദർ സിജോ മുരിങ്ങത്തേരി, വിശുദ്ധ കുർബാനയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി ജോസഫ് എസ് എച്ചും സിസ്റ്റർ മേഴ്സിറ്റ എസ് എച്ച് ഉം ഫൗണ്ടേഷൻ ദിന സന്ദേശം നൽകി. തുടർന്ന് വിദ്യാർത്ഥികളുടെ വർണ്ണാഭമായ കലാപരിപാടികൾ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി.