കൊടിക്കാലുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
വേലൂർ :
തയ്യൂര്‍ മേഖലയില്‍ സ്ഥാപിച്ച കൊടിക്കാലുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
സിപിഎം ന്റെ നേതൃത്വത്തിലാണ് കൊടിക്കാലുകളും മറ്റും നശിപ്പിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആരോപിച്ചു.
പ്രതിഷേധ പ്രകടനം യൂത്ത് കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം പ്രസിഡന്റ് വിവേക് എം.ജി. ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി അന്‍സാര്‍ അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി.