വിദ്യാഭ്യാസ പുരസ്ക്കാര വിതരണം

 വെസ്റ്റ് മങ്ങാട് : 

   ഗ്രാമീണ വായനശാല നടത്തിയ വിദ്യാഭ്യാസ പുരസ്ക്കാര വിതരണം പോർക്കുളം ഗ്രാമ പഞ്ചാ : പ്രസി ഡണ്ട്  അഡ്വ: രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 


   വായനശാല പ്രസിഡണ്ട്   ഡെന്നിസ് മങ്ങാട് അധ്യക്ഷത വഹിച്ചു. മങ്ങാട് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഡോ : സജു വർഗ്ഗീസ് , പ്രധാന അധ്യാപിക  കെ. എസ്   ജെൻസി എന്നിവർ മുഖ്യാഥിതി കളായി പങ്കെടുത്തു പോർക്കുളം പഞ്ചായത്ത് വികസന സ്റ്റാണ്ടിംങ്ങ് കമ്മറ്റി ചെയർമാൻ ജോതിസ് പഞ്ചായത്ത് അംഗങ്ങളായ വിജിത പ്രജി , രജനി പ്രേമൻ ബാലവേദി കൺവീനർ റ്റി. ബി. സംവൃത , എന്നിവർ പ്രസംഗിച്ചു.



 എസ്. എസ് എൽ സി , പ്ലസ് റ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികളേയും ഉന്നത വിജയം നേടിയ മങ്ങാട് സ്ക്കൂളിനേയും ഉപഹാരം നൽകി ആദരിച്ചു.



   വായനശാല സെക്രട്ടറി മോഹൻ ദാസ് സ്വാഗതവും ഭരണസമതി അംഗം പ്രമോദ് മാധവൻ നന്ദിയും പറഞ്ഞു.