തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താൻ ആലോചന
മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, ഇത്തവണത്തെ തൃശൂർ പൂരം വെടിക്കെട്ടും ആർഭാടങ്ങളും ഒഴിവാക്കി ലളിതമായി നടത്താൻ ആലോചിക്കുന്നു. വെടിക്കെട്ട് പൂർണ്ണമായും വേണ്ടെന്നുവെക്കുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തീരുമാനം അനുസരിക്കുമെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു. പാറമേക്കാവ് ദേവസ്വവുമായി കൂടിയാലോചനകൾ നടത്തിയ ശേഷമാകും അന്തിമ തീരുമാനമെടുക്കുക. നിലവിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കും സഹായമെത്തിക്കുന്നതിനുമാണ് മുൻഗണന നൽകുന്നതെന്നും അപകടത്തിൽ അട്ടിമറി സാധ്യതയില്ലെന്നും ദേവസ്വം അധികൃതർ വ്യക്തമാക്കി.
തൃശ്ശൂർ പൂരം നടത്തിപ്പിൽ നാളെ. രാവിലെ 10.30ന് കളക്ടറേറ്റിൽ പ്രത്യേക യോഗം. ജനപ്രതിനിധികളും ദേവസ്വം ഭാരവാഹികളും പങ്കെടുക്കും. ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമാകുക
🔻🔻🔻🔻🔻🔻🔻🔻🔻
