തൂവാന്നൂർ പാലത്തും ഭഗവതി ക്ഷേത്രത്തിലെ ആൽമരക്കൊമ്പ് കാറ്റിൽ പൊട്ടി വീണു.
അപകടത്തിൽ ആർക്കും പരുക്കില്ല. ക്ഷേത്രത്തിലെ ഗോപുര കവാടവും ക്ഷേത്രത്തിന്റെ മേൽക്കൂരയുടെ ഓടുകളും തകർന്നു.
വ്യാഴാഴ്ചയായിരുന്നു സംഭവം. മരക്കൊമ്പ് വീണ വിവരമറിഞ്ഞ് ക്ഷേത്ര ഭരണ സമിതി പ്രസിഡൻ്റ് സുധീർ ചൂണ്ടൽ, മറ്റ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ എന്നിവർ സ്ഥലം സന്ദർശിച്ചു.
50,000 രൂപയുടെ നഷ്ട്ടം സംഭവിച്ചതായി ക്ഷേത്ര സമിതി ഭാരവാഹികൾ പറഞ്ഞു.