പറപ്പൂര്‍ സെന്റ് ജോണ്‍സില്‍ ലഹരി വിരുദ്ധദിനം ആചരിച്ചു
പറപ്പൂര്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസില്‍ ലഹരി വിരുദ്ധദിനം ഹെഡ്മാസ്റ്റര്‍ പി.വി ജോസഫ് മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ വിവിധ പരിപാടികളോടെ ആചരിച്ചു.
അസംബ്ലിയില്‍ സ്‌കൂള്‍ ലഹരി വിരുദ്ധ പാര്‍ലിമെന്റ് സ്പീക്കര്‍ ആന്‍ റിയ ഡേവിസ് സ്വയം പരിചയപ്പെടുത്തി. മുഖ്യമന്ത്രി ശ്രീഹരി കെ.ജെ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും എക്‌സൈസ് മിനിസ്റ്റര്‍ അനയ പി ലഹരി വിരുദ്ധ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ ആന്‍മരിയ പി.ജെ പ്രമേയത്തെ പിന്‍തുണച്ചു. തുടര്‍ന്ന് പേരാമംഗലം എസ്‌ഐ ഫയാസ് എഫ് കുട്ടികള്‍ക്ക് ലഹരിവിരുദ്ധദിന സന്ദേശം നല്‍കി. അതിനുശേഷം ലഹരിക്കെതിരെയുള്ള മൈം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. ലഹരിവിരുദ്ദ പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍ഡിനേറ്റര്‍മാരായ ലിന്റ ടീച്ചര്‍, വിന്‍ഫി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.