ഉന്നത വിജയികളെ ആദരിച്ചു.

 SSLC +2 പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെ ആദരിച്ചു.

*******************


പറപ്പൂർ : യൂത്ത് കോൺഗ്രസ്സ് തോളൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ +2 SSLC പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി വരെ ആദരിച്ചു.

   


    KPCC  ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ. സരിൻ പി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ശ്രീ. സിബിൻ സേവ്യർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് തൃശൂർജില്ലാ ജനറൽ സെക്രട്ടറി വിശാൽ സ്വാഗതം പറഞ്ഞു. തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. വി കെ രഘുനാഥൻ , കോൺഗസ്സ് മണ്ഡലം പ്രസിഡണ്ട് ശ്രീ കെ.ജി പോൾസൺ എന്നിവർ ട്രോഫികൾ സമ്മാനിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ഹനീഷ് മോഹൻ മുഖ്യാഥിതിയായിരുന്ന യോഗത്തിൽ മഹിളാ കോൺഗ്രസ്സ് ജില്ലാ ജനറൽ  സെക്രട്ടറിയും പുഴയ്ക്കൽ ബ്ലോക്ക് മെമ്പറുമായ ആനി ജോസ് ,  ബ്ലോ കോൺഗ്രസ്സ് നേതാക്കളായ  എ. വി. കറപ്പ കുട്ടി, എം.വി ജോസ് , ജയിംസ് മാളിയമ്മാവ്,  ജോൺ ചെറിയാൻ,  യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം ഭാരവാറികളായ ഹനീഷ് പോന്നോർ , തോജോ തോമസ്, ഗ്രാമഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലില്ലി ജോസ്, വികസന കാര്യ  സ്റ്റാൻഡിങ്ങ് കമ്മിറ്റി അദ്ധ്യക്ഷ ഷീന വിൽസൻ, മെമ്പർമാരായ ശ്രീകല കുഞ്ഞുണ്ണി , ഷീന തോമസ്, മണ്ഡലം കോൺഗ്രസ്സ ഭാരവാഹികളായ കെ. കുത്തുണ്ണി , എ. സതീശൻ , ബോബൻ, റോയ്, ടി.കെ അജിതൻ , കെ.എസ് കൃഷ്ണൻ , അവണൂർ മണ്ഡലം ഇൻ-ചാർജ്ജ്  അഡ്വ ലൈജു സി എടക്കളത്തൂർ , ബൂത്ത് ഭാരവാഹികൾ പ്രധാന പ്രവർത്തകർ എന്നിവർ സംബന്ധിച്ചു . യോഗത്തിന് യൂത്ത് കോൺഗസ്സ്  മണ്ഡലം വൈസ് പ്രസിഡണ്ട് രജീഷ് കുന്നത്തുള്ളി നന്ദി പ്രകാശിപ്പിച്ചു