നിരവധിബൈക്ക് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ
പേരാമംഗലം :കഴിഞ്ഞ മെയ് അഞ്ചിന് കൈപ്പറമ്പ് സെന്ററിൽ പാർക്ക് ചെയ്തിരുന്ന ഡിയോ സ്കൂട്ടർ മോഷണം പോയത് പോലീസ് അന്വോഷണത്തിലുടെ കണ്ടെത്തി.പ്രതിയെ പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തു.ഇയാളുടെ വീട്ടിൽ നിന്ന് വാഹനവും കണ്ടെത്തി.പാവറട്ടി പുതുമനശ്ശേരി തെരുവത്ത് വീട്ടിൽ ഫംസീർ
(36) ആണ് പിടിയിലായത്.
പേരാമംഗലം സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രശാന്തിൻ്റെ നേതൃത്വത്തിൽ എസ്.ഐ .ബാബു, സി.പി.ഒ .മാരായ ബിനോയ്, ഷിജിൻ, കിരൺ ലാൽ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്ത്. കുന്നംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഫംസീർഒട്ടനവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.