മഴക്കെടുതി

മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു 5 വൈദ്യുതി തൂണുകൾ ഒടിഞ്ഞു.

  മുണ്ടത്തിക്കോട് കല്ലെടുത്തു പടിയിൽ ജലസേചന വകുപ്പിന്റെ ഭൂമിയിൽ പിതയോരത്ത് നിന്നിരുന്ന ഭീമൻ മട്ടി മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു 5 വൈദ്യുതി തൂണുകൾ ഒടിഞ്ഞു വീണതിനാൽ മേഖലയിലെ വൈദുതിവതരണവും താറുമാറായി ഗതാഗതവും തടസപ്പെട്ടു.



ഇന്നുച്ചതിരിഞ്ഞ് അഞ്ചേ കാലോടെയായിരുന്നു സംഭവം.


മുണ്ടത്തിക്കോട് സ്വദേശി കണ്ണനായ്ക്കൽ വീട്ടിൽ ഫ്രാൻസിസിൻ്റെ വീടിനാണ് കേടുപാടുകൾ പറ്റിയിരിക്കുന്നത്

ഉച്ചമുതൽ  മേഖലയിലും വ്യാപകമായി ശക്തമായ മഴ തുടരുകയാണ്.

അടുത്ത ദിവസവും മഴ തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.