പേരാമംഗലം ശ്രീ ദുർഗാവിലാസം എൽ പി സ്കൂളിൽ യോഗാ ദിനവും സംഗീതദിനവും ആഘോഷിച്ചു പേരാമംഗലം: പേരാമംഗലം ശ്രീദുർഗാ വിലാസം എൽ പി സ്കൂളിൽ യോഗദിനവും സംഗീത ദിനവും സംയുക്തമായി ആഘോഷിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം ഹൈസ്കൂൾ സംസ്കൃതാധ്യാപകനും യോഗാചാര്യനുമായ വി.കെ സുനിൽകുമാർ,സംഗീതാധ്യാപിക ശരണ്യ ശ്രീദാസ് എന്നിവർ ചേർന്ന് നിർവഹിച്ചു . ചടങ്ങിൽ വിശിഷ്ടാതിഥികളെ ഉപഹാരം നൽകി ആദരിച്ചു. യോഗാ ദിനത്തോടനുബന്ധിച്ച് സുനിൽകുമാർ മാസ്റ്റർ വിവിധ യോഗമുറകൾ ചിട്ടയോടുകൂടി കുട്ടികൾക്കു മുന്നിൽ അവതരിപ്പിച്ചു. ശരണ്യ ശ്രീ ദാസിന്റെ ഗുരുവന്ദനസ്തുതി ചടങ്ങ് സംഗീതസാന്ദ്രമാക്കി.കൂടാതെ നാലാം ക്ലാ…
ലോക സംഗീത യോഗാ ദിനാഘോഷം സെന്റ് ജോൺസ്ഹയർസെക്കൻഡറി സ്കൂളിൽ ജൂൺ 21 ലോകസംഗീത യോഗാദിനാചരണം പറപ്പൂർ സെന്റ് ജോൺസിൽ ബഹു.ഹെഡ്മാസ്റ്റർ ശ്രീ.പി.വി. ജോസഫ് മാസ്റ്ററുടെ അധ്യക്ഷതയിൽ ഗംഭീരമായി ആഘോഷിച്ചു സംഗീതോപകരണങ്ങൾ ഉൾപെടുന്ന പോസ്റ്റർ നിർമാണം അനുഗ്രഹീതഗായകരായ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രുതിമധുരമായ ഗാനാലാപനം എന്നിവ ദിനാഘോഷം കെങ്കേമമാക്കി. യോഗാദിനാചരണത്തിന് വിദ്യാർത്ഥികളുടെ യോഗാഭ്യാസപ്രകടനങ്ങൾ മാറ്റുകൂട്ടി.പരിപാടികൾക്ക് മ്യൂസിക് ടീച്ചർ ശ്രീമതി സെസിൽസിയടീച്ചർ നേതൃത്വം നല്കി
റസാക്ക് കേച്ചേരി അനുസ്മരണ യോഗം വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് കേച്ചേരി ജ്ഞാനപ്രകാശിന് യുപി സ്കൂളിൽ വച്ച് നടന്നു. കേച്ചേരിയിലെ രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന കേച്ചേരിയുടെ ഏറെ പ്രിയപ്പെട്ട എഴുത്തുകാര നും, സാഹിത്യകാരനുമായ ശ്രീ റസാക്ക് കേച്ചേരിയെ അനുസ്മരിക്കുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ സുഹൃത്തുക്കളും,രാഷ്ട്രീയ കലാസാംസ്കാരിക രംഗത്തുള്ളവരും സുഹൃത്തുക്കളും കേച്ചേരി ജ്ഞാനപ്രകാശിനെ യുപി സ്കൂളിൽ ഒത്തുചേർന്നു. ഒറ്റയാൻ പ്രവർത്തനത്തിലൂടെ തന്റേതായ തനത് ശൈലിയിൽ പത്രപ്രവർത്തന ത്തിലുടെയും, കലാസാഹിത്യരംഗത്തും കേച്ചേരിക്ക് സമ്മാ…
പുറ്റേക്കര : സെന്റ് ജോർജ്ജ് സ് 'എച് എസ് എസ് പുറ്റേക്കര യിൽ പി ടി എ യുടെ അധ്യക്ഷതയിൽ എൻ എസ് എസ് ന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാദിനവും,സംഗീതദിനവും അതോടൊപ്പം എക്കോ ക്ലബ് ന്റെ നേതൃത്വത്തിൽ അടുക്കള തൊട്ടവും സ്കൂൾ മാനേജർ എം ബി പയസ്, ഉദ്ഘാടനം ചെയ് തു. . പി ടി എ പ്രസിഡന്റ് ജോസഫ് പാലയൂർ ആദ്യഷത വഹിച്ച യോഗത്തിന്, സ്കൂൾ പ്രിൻസിപ്പാൾ ബിനു ടി പനക്കൽ സ്വാഗതം ചെയ്തു, സി വി കുരിയാക്കോസ്, സാജോ ജോർജ്, ശ്രീകല ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിന് എത്തിയ എല്ലാ അംഗങ്ങൾക്കും ശ്രീജ ഭാസ്കരൻ നന്ദി രേഖപ്പെടുത്തി.
കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് ഗവ.ഹോമിയോ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെൻ്ററിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട യോഗ ദിനമായ ജൂൺ 21 ന് യോഗ ദിനാചരണം നടത്തി. യോഗ ക്ലബ്ബുകൾ രൂപീകരിക്കുകയും ചെയ്തു. കൈപ്പറമ്പ് ഗവ.ഹോമിയോ ഡിസ്പെൻസറിയിൽ നിന്നും കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് ഇ.പി.മാരാർ സ്മാരക ഹാളിലേക്ക് റാലി നടത്തുകയും അതിന് ശേഷം യോഗ ദിനാചരണ പരിപാടികൾ ആരംഭിക്കുകയും ചെയ്തു. യോഗദിനാചരണത്തിൻ്റെ ഉദ്ഘാടനം കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഉഷാദേവി ടീച്ചർ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. കെ.എം. ലെനിൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്…
കോഴിക്കോട് കൂടരഞ്ഞി കുളിരാമുട്ടിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ മരണം മൂന്നായി കോഴിക്കോട് കൂടരഞ്ഞി കുളിരാമുട്ടിയിൽ പിക്കപ്പ് നിയന്ത്രണം വിട്ടു വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. തേക്കും കുറ്റി സ്വദേശി മുഹമ്മദ് റാഫിയാണ് മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇദ്ദേഹം ഡ്രൈവറുടെ സഹായിയായിരുന്നു.ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത് കൂടരഞ്ഞി കുളിരാമുട്ടിയിൽ പൂവാറൻതോടിൽ നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന പിക്കപ്പ് നിയ…
സ്കൂട്ടറും ലോറി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായിരുന്ന വിദ്യാർത്ഥി മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി യിൽ ഇന്ന് രാവിലെ സ്കൂട്ടറും ലോറി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായിരുന്ന വിദ്യാർത്ഥി പെരുവന്താനം സ്വദേശി 21 വയസ്സുള്ള കുളത്തുങ്കൽ വീട്ടിൽ അമൽ ഷാജിയാണ് മരണപ്പെട്ടത്.
കോഴിക്കോട് കൂടരഞ്ഞി - കുളിരാമുട്ടിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറി 2 പേർ മരിച്ചു. 5 പേർക്ക് പരിക്ക്. പൂവ്വാറംതോട് നിന്ന് കൂടരഞ്ഞി ഭാഗത്തേക്ക് ഇറക്കം ഇറങ്ങി വരികയായിരുന്ന പിക്കപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിക്കപ്പിൽ ഉണ്ടായിരുന്ന കുളിരാമുട്ടി സ്വദേശികളായ രണ്ടു പേരാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 9:30 ന് ആയിരുന്നു അപകടം .
ബുധനാഴ്ച വൈകീട്ട് സന്ദർശനസമയം കഴിഞ്ഞ് തടവുകാരെ സെല്ലുകളിലേക്ക് മാറ്റിയതിനുശേഷമുള്ള പരിശോധനയിലാണ് ഫോൺ കണ്ടെത്തിയത്. ജയിൽ അധികൃതരുടെ പരാതിയിൽ വിയ്യൂർ പോലീസ് കേസെടുത്തു. മാസങ്ങൾക്കുമുൻപ് ഗുണ്ടാസംഘങ്ങൾ ജയിലിൽ ഏറ്റുമുട്ടിയ സമയത്ത് ജയിലിൽ നടത്തിയ പരിശോധനയിൽ ഒട്ടേറെ ഫോണുകളും കഞ്ചാവ് ഉൾപ്പെടെ ലഹരിവസ്തുക്കളും കണ്ടെത്തിയിരുന്നു. എന്നാൽ, പിന്നീട് പരിശോധന നിലച്ചു.
` റിമോട്ട് കണ്ട്രോള് ഗേറ്റില്‍ കുടുങ്ങി; ഒമ്പത് വയസുകാരന് ദാരുണാ ന്ത്യം` തിരൂര്‍ : മലപ്പുറംതിരൂരിനടുത്ത് വൈലത്തൂര്ചില വില്‍ റിമോട്ട് കണ്ട്രോള് ഗേറ്റില്‍ കുടുങ്ങി നാiലാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. വൈലത്തൂര്‍ ചിലവില്‍ സ്വദേശി അബ്ദുള്‍ ഗഫൂറിന്റെയുംസജിലയുടെയും മകന് മുഹമ്മദ് സിനാന് (9) ആണ് മരിച്ചത്. തിരൂര്‍ ആലിന് ചുവട് എംഇടിസെന്ട്രല് സ്കൂള്‍ വിദ്യാര്‍ഥിയാണ് സിനാന്. വൈകീട്ട്നാലുമണിയോടെയായിരുന്നു സംഭവം. പള്ളിയില്നിസ്കാരത്തിനായി പോകുമ്പോള്‍ അയല്പക്കത്തെ റിമോട്ട് കണ്ട്രോള് ഗേറ്റ് തുറന്ന് അടക്കുമ്പോള്‍ ഗേറ്റിനുള്ളില്ക…
ഒ ആർ കേളുവിൻ്റെ സത്യപ്രതിജ്ഞ ജൂൺ 23ന് രാജ്ഭവനിൽ:- തിരു വനന്തപുരം: നിയുക്ത മന്ത്രി ഒ ആർ കേളുവിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും. പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയായാണ് ചുമതലയേൽക്കുക. കെ രാധാകൃഷ്ണൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് ഒ ആർ കേളു മന്ത്രിയായി ചുമതലയേൽക്കുന്നത്. മാനന്തവാടി എംഎല്‍എയാണ് ഒ ആർ കേളു. ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. സർക…
ഇടുക്കിയിൽ ആനയുടെചവിട്ടേറ്റ് പാപ്പാൻ മരിച്ചു അടിമാലി കമ്പി ലൈനിൽ സ്വകാര്യ സ്പൈസസിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ മരണപ്പെട്ടു. കാസർകോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണൻ 62 ആണ് മരണപ്പെട്ടത് ഇന്ന് വൈകിട്ട് 6 മന്നിക്കാണ് സംഭവം ഉണ്ടായത്.
പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് തോളൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത് ഗ്രാൻ്റ് ഉപയോഗിച്ച് നിർമ്മിച്ച ലാബിൻ്റെ ഉദ്ഘാടനവും പുതിയ ഡയാലിസ് മെഷിനുകളുടെ ഉദ്ഘാടനവും പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലീല രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തോളൂർ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. രഘുനാഥൻ അധ്യക്ഷത വഹിച്ചു. പുഴ്ക്കൽ അസി. എഞ്ചിനിയർ പദ്ധതി വിശദീകരണം നടത്തി. 17 ലക്ഷം ഹെൽത്ത് ഗ്രാൻ്റ് ഉൾപ്പെടെ 30ലക്ഷം ചെലവഴിച്ചാണ് ലാബ് കെട്ടിടം പണി പൂർത്തികരിച്ചത് . പുഴക്കൽ ബ്ലോക്കിലെ 6 പഞ്ചായത്തുകളിലെ ജനങ്ങളുടെ മലേറിയ പോലുള്ള പകർച്ചവ്യാധികൾക്ക് വരുന്ന വിലകൂടിയ ലാബ് ടെസ്റ്റ…
അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക് _അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഭയന്ന ഓടിയ 35കാരന് പരിക്ക്. അടിച്ചിൽതൊട്ടി ഊര് നിവാസി മുരുക സ്വാമിക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മലക്കപ്പാറയിൽ പോയി തിരികെ ഊരിലേക്ക് വരികയായിരുന്ന മുരുക സ്വാമിക്ക് നേരെ കാട്ടാന പാഞ്ഞ് അടുക്കുകയായിരുന്നു._ ആന വരുന്നതു കണ്ട് പാറയുടെ മുകളിൽ നിന്ന് ചാടിയ മുരുകസ്വാമിയുടെ ഇടതു കാലിലെ എല്ല് പൊട്ടി. ആന രാത്രി മുഴുവൻ റോഡിൽ നിലയുറപ്പിച്ചതോടെ ഇന്ന് രാവിലെയാണ് മുരുകസ്വാമിയെ ആശുപത്രിയിൽ എത്തിക്കാനായത്. കബാലിയാണ് തന്നെ ആക്രമിച്ചതെന്ന് പരിക്ക…
മലപ്പുറത്ത് വാഹനാപകടം,മഞ്ചേരി സ്വദേശികളായ മൂന്ന് പേര് മരിച്ചു മലപ്പുറം : മലപ്പുറം മുട്ടിപ്പടിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മരണം.കെ എസ് ആർ ടി സി ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മഞ്ചേരി സ്വദേശികളായ അഷ്റഫ്(45) സാജിദ (37),ഫിദ(14) എന്നിവരാണ് മരണപ്പെട്ടത്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഓട്ടോയുടെ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാദത്തില്‍ ഓട്ടൊ പൂര്‍ണ്ണമായും തകർന്നു.
കുന്നംകുളത്ത് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം; അപകടത്തിൽ കാണിപ്പയ്യൂർ സ്വദേശിക്ക് പരിക്ക്. തൃശൂർ റോഡിൽപഴയ ബസ് സ്റ്റാൻഡിനുമുൻപിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച്അപകടം. അപകടത്തിൽ ബൈക്ക് യാത്രികന്ഗുരുതരമായി പരിക്കേറ്റു. കാണിപ്പയ്യൂർ സ്വദേശികരുമത്തിൽ വീട്ടിൽ 27വയസ്സുള്ള അമൽനാഥിനാണ് പരിക്കേറ്റത്. കുന്നംകുളംഭാഗത്തുനിന്നും കാണിപ്പയ്യൂർഭാഗത്തേക്ക് പോവുകയായിരുന്നബൈക്കും എതിർദിശയിൽവരികയായിരുന്ന മത്സ്യ വില്പനനടത്തുന്ന മിനിലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ബൈക്ക് പൂർണമായും മിനിലോറിയുടെ മുൻവശംഭാഗികമായും തകർന…
തീരദേശ മേഖലയിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവും ലഹരിവസ്തുക്കളും വില്പന നടത്തുന്ന സംഘത്തിലെ രണ്ടുപേർ എക്സൈസിൻ്റെ പിടിയിൽ. പാലപ്പെട്ടി അറക്കൽ വീട്ടിൽ എഡ് വിൻ (19), പാലപ്പെട്ടി എടശ്ശേരി വീട്ടിൽ ശ്രീഹർശൻ (20) എന്നിവരാണ് വാടാനപ്പള്ളി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇവരിൽനിന്ന് രണ്ട് കിലോയിൽ അധികം കഞ്ചാവും അഞ്ചു മില്ലിഗ്രാം ഹാഷിഷ് ഓയിലും പിടികൂടി.
തൃശൂര്‍, പാലക്കാട് ജില്ലയിലെ ഭൂകമ്പം നിയമപരമായ നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കും – റവന്യൂ മന്ത്രി കെ. രാജന് തൃശൂര്‍ പാലക്കാട് ജില്ലകളില്‍ സമീപ ദിവസങ്ങളിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് റവന്യൂ തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ നിയമപരമായ നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന് നിയമസഭയില്‍ പറഞ്ഞു. എംഎല്‍എ എ സി മൊയ്തീന് അവതരിപ്പിച്ച സബ്മിഷന് മറുപടി നല്കി സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂകമ്പത്തെ ദേശീയ ദുരന്തമായി അംഗീകരിച്ചിട്ടുണ്ട്. ഭൂകമ്പങ്ങളുടെ പ്രഭവ കേന്ദ്രങ്ങളു…
വാ യനാ ദിനചാരണത്തിൽ അക്ഷരച്ചെപ്പ് കൈമാറി കേച്ചേരി എം ഐ സി അൽ അമീൻ സ്കൂളിൽ വായനാദിനാചരണം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സുജ ഫ്രാൻസിസ് ഉദ്ഘടനം ചെയ്തുകൊണ്ട് അക്ഷരചെപ്പ് കൈമാറി. പി ടി എ പ്രസിഡന്റ് സാദിഖ് പി എ, എച് എം സുമിറോസ്, അധ്യാപകരായ ഡോ. സി എം ബിജു, രാഹുൽ ബാബു, ലിന്റോ വടക്കൻ, പ്രിയ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥികളായ ഹിദ, സഫ, ശ്രേയ, ഹൃതുനന്ദ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു .
വായനാവാരം ആഘോഷമാക്കി മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ, മുണ്ടൂർ : പി എൻ പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ച് നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ വായനാവാരം ആഘോഷിച്ചു. വായനവാരത്തിന്റെ സന്ദേശങ്ങൾ കുട്ടികൾക്ക് പകർന്നുകൊണ്ട് പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി ജോസഫ് എസ് എച് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾ അക്ഷരവൃക്ഷം നിർമ്മിക്കുകയും സാഹിത്യത്തിലെ പ്രമുഖരുടെ ദൃശ്യാവിഷ്കാരം നടത്തുകയും ചെയ്തു .
പേരാമംഗലം ശ്രീ ദുര്‍ഗാ വിലാസം ഹൈസ്കൂളില്‍ പ്രശസ്ത സാഹിത്യകാരി ശ്രീദേവി വടക്കേടത്ത് വായനാദിനം ഉദ്ഘാടനം ചെയ്തു. വായിക്കൂ , വായിച്ചു വളരൂ എന്നുദ്ബോധിപ്പിച്ചു കൊണ്ട് താന്‍ വായനയിലേയ്ക്ക് കടന്നു വന്ന വഴിയും വായന എഴുത്തിന്റെ മേഖലയിലേയ്ക്ക് നയിച്ചതിനേക്കുറിച്ചും കുട്ടികളോട് ശ്രീദേവി വടക്കേടത്ത് സംസാരിച്ചു. നവീകരിച്ച ഗ്രന്ഥശാലയുടെ ഉദ്ഘാടനം വിദ്യാലയത്തിലെ മുന്‍ പ്രധാനാധ്യാപകനും എഴുത്തുകാരനുമായ എം.എം. വാസുദേവന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ് സോണി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ശ്രീദേവി വടക്കേ…
വേലൂർ പഞ്ചായത്ത് ഓഫീസിൽ തൃശ്ശൂർ വിജിലൻസ് സംഘം പരിശോധന നടത്തി . 2016 -ൽ വേലൂർ ഗ്രാമപഞ്ചായത്തിലെ മണിമലർക്കാവ് മേഖല അംഗൻവാടി (നമ്പർ 76) യിൽ ഗേറ്റ് വച്ചു എന്ന് പറഞ്ഞ് കരാറുകാരൻ പണം തട്ടിയ സംഭവത്തിൽ പന്ത്രണ്ടാം വാർഡ് മെമ്പർ സി ഡി സൈമൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം അന്വേഷണത്തിന് എത്തിയത്. റോഡരികിൽ ഉള്ള ഈ അങ്കണവാടിയിൽ ഗേറ്റിനായി 6145 / രൂപ വേലൂർ ഗ്രാമപഞ്ചായത്ത് 2016 - ൽ ചെലവഴിക്കുകയും, 40 കിലോ തൂക്കമുള്ള ഗേറ്റ് സ്ഥാപിച്ചതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുകയും ചെയ്യുന്നു. എന്നാൽ ഇതുവരെ ഗേയ്റ്റ് പോയിട്ട് ഒരു പടി പോലും വച്ച…
സ്വയംതൊഴിൽ സംരഭത്തിന് അനുകൂല്യ വിതരണോൽഘാടനം വടക്കാഞ്ചേരി എംഎൽഎ നിർവ്വഹിച്ചു. മുണ്ടൂർ: കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ പഞ്ഞംമൂല ജംഗ്ഷനിൽ നടന്ന ചടങ്ങിൽ വെച്ച് ,"സംസ്ഥാന സർക്കരിന്റെ -കുടുബശ്രീ ജില്ലാ മിഷൻ - ഉജ്ജീവനം പദ്ധതിയുടെ ഭാഗമായി" സ്വയംതൊഴിൽ സംരഭത്തിനുള്ള അനുകൂല്യ വിതരണോൽഘാടനം വാർഡിലെ താമസക്കരായ, അതിദാരിദ്രലിസ്റ്റിൽ ഉൾപ്പെടുന്ന, അംഗപരിമിത ദമ്പതികളായ ധർമ്മനും , ടിയാൻ്റെ സഹധർമ്മണി ബിന്ദുവിനും വേണ്ടി ലോട്ടറി കച്ചവടത്തിന് വേണ്ടിയുള്ള പെട്ടികട സ്ഥാപിച്ച് നൽകിയതിന്റെ ഉദ്ഘാടനം വടക്കാഞ്ചേരി എം.എൽ.എ സേവ്യായർ ചിറ്റി…
ദിലീപ് ജോസഫിന് സ്വീകരണം നൽകി. (കൈപ്പറമ്പ്, പുറ്റേക്കര ) ഏഴാമത് ദേശീയ DEAF ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീമിലെ ടീമിലെ മികച്ച താരമായ ദിലീപ് ജോസഫിനെ നാട്ടിൽ സ്വീകരണം നൽകി . ഹൈദരാബാദിൽ നടന്ന മത്സരങ്ങളിൽ രാജസ്ഥാൻ,കർണാടക,തമിഴ്നാട്,എന്നീ ടീമുകളെ പരാജയപ്പെടുത്തി ഫൈനലിൽ മഹാരാഷ്ട്രയെ തോൽപ്പിച്ചാണ് കേരളം കിരീടം നേടിയത്...... ലക്ഷം രൂപ പ്രൈസ് മണിയും, ട്രോഫിയും കേരളത്തിന് ലഭിച്ചു. ഹൈദരാബാദിൽ നിന്നും തിരിച്ചെത്തിയ ഒലക്കേങ്കിൽ ജോസഫ് മകൻ ദിലീപ് ജോസഫിന് ഗ്രാമപഞ്ചായത്ത് അംഗം,കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റ…
തൃശൂർ മുണ്ടൂരിൽ കത്തി കുത്ത് മുണ്ടൂർ : മത്സ്യ കടയിലെയും ഇറച്ചിക്കടയുടെയും വേസ്റ്റ് സംബന്ധിച്ചുണ്ടായ തർക്കം കത്തികുത്തിൽ കലാശിച്ചു.കത്തി കൊണ്ട് കുത്തേറ്റ മുണ്ടൂർ പുത്തൂക്കര വീട്ടിൽ ആൻ്റോയുടെ മകൻ ആനന്ദ് (30) നെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുണ്ടൂർ പുണ്യാളൻ ഫിഷ് മാർക്കറ്റ് കടയുടെ സമീപത്തു വെച്ചായിരുന്നു സംഭവം.രാത്രി ഏട്ടുമണി യോടെ ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഗ്രൂപ്പിൽ അംഗമാകുവാൻ 👇 മുണ്ടൂർ പെനിങ്ങന്നൂർ സ്വദേശി തലക്കോട്ടുകര വീട്ടിൽ എഡിസൺ മകൻ ആൻ്റോ (30)ന് എതിരെയാണ് പേരാമംഗലം പോലീസ് കേസെടുത്തത്.കടയിൽ നിന്ന് മത്സ്യ-മാംസ വെള്…
ഭൂമിക്കടിയിലുള്ള പാറകൾ പൊട്ടുമ്പോഴും തെന്നിമാറുമ്പോഴും ഉണ്ടാകുന്ന കമ്പനങ്ങളാണ് ഭൂകമ്പം ഇവകൃത്യമായി പ്രവചിക്കാൻ സാധ്യമല്ല .എന്നാൽ ഭൂകസമ്പ സാധ്യതാ മേഖലകളെ കണ്ടെത്താൻ ഭൗമശാസ്ത്ര പഠനങ്ങൾ വഴിയും സാറ്റലൈറ്റ് പഠനങ്ങൾ വഴിയും സാധിക്കും. ഭൂകമ്പത്തിൽ കെട്ടിടങ്ങൾ പാലങ്ങൾ തുടങ്ങിയവ തകർന്നു വീഴുക അണകെട്ട് തകരുക തറയിൽ വിള്ളലുകൾ,മണ്ണിൻെറ ദ്രവീകരണം,ഫാക്റ്ററികളിൽ നിന്നുള്ള രാസവസ്തുക്കളുടെ ചോർച്ച ആണവനിലയങ്ങളിൽ നിന്നുള്ള ആണവകിരണം ഇലക്ട്രിക് ഷോർട്ട് സർക്യൂട്ട് മൂലമുള്ള തീപിടുത്തം ഉരുൾപൊട്ടൽ,സുനാമി തിരകൾ, മനുഷ്യ ജീവനും സ്വത്തിനും നാശം തുടങ്ങിയവ സംഭവിക്കാം. ഭൂകമ്…
മിനി പിക്കപ്പും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ആർക്കും പരിക്കില്ല അഞ്ചങ്ങാടി- മൂന്നാം കല്ല് റോഡിൽ അടിതിരുത്തി കുമ്പളങ്ങ വളവിൽ ആയിരുന്നു അപകടം. ചേറ്റുവ ഭാഗത്ത് നിന്നും വരികയായിരുന്ന മിനി പിക്കപ്പും അഞ്ചങ്ങാടി ഭാഗത്ത് നിന്നും മൂന്നാം കല്ല് ഭാഗത്തേക്ക് സോഡയുമായി പോകുകയായിരുന്ന പെട്ടി ഓട്ടോറിക്ഷയുമാണ് . ഇന്ന് വൈകീട്ട് 6 മണിയോടെ അപകട ത്തിൽപ്പെട്ടത്. ഇടിയുടെ അഘാതത്തിൽ പെട്ടി ഓട്ടോറിക്ഷ മറിഞ്ഞ് സോഡ നിറച്ച കുപ്പികൾ മുഴുവൻ തകർന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കുന്നംകുളം നഗരസഭയിൽ ഇന്നലെ മുതൽ പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു വന്ന രാപ്പകൽ സമരം അവസാനിപ്പിച്ചു... നഗരസഭ ഭരണപക്ഷത്തിന്റെ ധിക്കാരമായ നിലപാടിൽ പ്രതിഷേധിച്ച് ഇന്നലെ ഉച്ചമുതലാണ് പ്രതിപക്ഷമായ കോൺഗ്രസും, ബിജെപിയും, ആർഎംപിയും സംയുക്തമായി രാപ്പകൽ സമരം ആരംഭിച്ചത്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാവിലെ നഗരസഭയുടെ മുന്നിലെ കോൺഗ്രസ് സമരപന്തലിൽ എത്തി സമരം ചെയ്യുന്ന കോൺഗ്രസ് കൗൺസിലർമാരുമായി ചർച്ച നടത്തി. തുടർന്നാണ് കൗൺസിലർമാർ സമരം അവസാനിപ്പിച്ചതായി അറിയിച്ചത്.. തുടർന്ന് ബിജെപി മണ്ഡലം നേതൃത്വം, ആർ എം പി നേതാക്കളും സ്ഥലത്തെത്തി അവരവരുട…
കാർഷിക മേഖലയ്ക്ക് ഏറേ ആശ്വാസകരമാകുന്ന വേലൂർ കിടായി ചിറ യുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി ഇതോടെ കർഷകർക്ക് ഏറെ പ്രയോജനകരമായ കിടായി ചിറ കർഷകരുടെ ചിരകാല സ്വപ്നമാണ് സഫലമാകുന്നത്. ചിറയുടെ കിഴക്ക് ഭാഗം 80 മീറ്റർ നീളത്തിലും വടക്ക് കിഴക്ക് ഭാഗങ്ങളിൽ 180 മീറ്റർ നീളത്തിലും ചിറയുടെ വശങ്ങൾ മൂന്നു മീറ്റർ ഉയരത്തിൽ കരിങ്കല്ല് കെട്ടുന്ന പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത്. ജല വിഭവ വകുപ്പിന്റെ ഭരണാനുമതിയായതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.. ഇതിനായി മൂന്നു കോടി രൂപയാണ് ചെലവഴിക്കുക. വേലൂർ, വെള്ളാറ്റഞ്ഞൂർ , കുറുവന്നൂർ, പാടശേഖരങ്ങൾക്ക് പ്രയോജന…
125 പേർ രക്തം ദാനം ചെയ്ത് അമലയിൽ ലോക രക്തദാതാവ് ദിനാചരണം. അമല നഗർ: ലോക രക്തദാതാവ് ദിനാചരണത്തിൻ്റെ ഭാഗമായി അമല ആശുപത്രിയിലെ ഡോക്ടേഴ്സും സ്റ്റാഫ് അംഗങ്ങളും വിദ്യാർത്ഥികളും ചേർന്ന്, 125 പേർ രക്തം ദാനം ചെയ്തു . അമല ചാപ്പലിൽ വച്ചു നടന്ന പൊതു മീറ്റിങ്ങിൽ തൃശൂർ ജില്ല അസിസ്റ്റൻ്റ് കളക്ടർ, അതുൽ സാഗർ ഐ.എ.എസ് . മുഖ്യ അതിഥിയായിരുന്നു. അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി. എം.ഐ, ജോയിൻ്റ് ഡയറക്ടർ, ഫാ. ജെയ്സൺ മുണ്ടൻമാണി സി.എം ഐ . , ഫാ. ഷിബു പുത്തൻപുരയ്ക്കൽ സി.എം.ഐ. അമല നഴ് സിങ്ങ് കോളേജ് പ്രിൻസിപ്പാൾ, ഡോ. രാജി രെഗുനാഥ്, അമല ബ്ലഡ് സെറ്…
മരിച്ചവർ ചാവക്കാട്, വടക്കാൻ ഞ്ചേരി സ്വദേശികൾ ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു തൃശൂർ വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മച്ചിങ്ങൽ മുഹമ്മദ് ത്വയ്യിബ് (21), തൃശൂർ വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് ഹബീൽ (22) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മാൾ ഓഫ് ഖത്തറിന് സമീപം ഇവർ സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. രണ്ടുപേരും തൽക്ഷണം മരിച്ചു. മൃതദേഹങ്ങൾ ഹമദ് ആശുപത്രി മോർച്ചറിയിൽ വാഹനത്തിലുണ്ടായിരുന്ന മറ്റു മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം
കണ്ണന്റെ സോപാനത്തിൽ നറുനെയ്യും കദളിപ്പഴവും സമർപ്പിച്ചും കാണിക്കയർപ്പിച്ചും കേന്ദ്ര ടൂറിസം പെട്രോളിയം, പ്രകൃതി വാതകം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി. കേന്ദ്രമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരിലെത്തിയ സുരേഷ് ഗോപിക്ക് ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് സ്വീകരണം നൽകിയത്.