മലപ്പുറത്ത് വാഹനാപകടം,മഞ്ചേരി സ്വദേശികളായ മൂന്ന് പേര് മരിച്ചു

 മലപ്പുറത്ത് വാഹനാപകടം,മഞ്ചേരി സ്വദേശികളായ മൂന്ന് പേര് മരിച്ചു



മലപ്പുറം:

മലപ്പുറം മുട്ടിപ്പടിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മരണം.കെ എസ് ആർ ടി സി ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്‌.

മഞ്ചേരി സ്വദേശികളായ അഷ്റഫ്(45) സാജിദ (37),ഫിദ(14) എന്നിവരാണ് മരണപ്പെട്ടത്. 

 മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ 

 ഓട്ടോയുടെ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

ഇടിയുടെ ആഘാദത്തില്‍ ഓട്ടൊ പൂര്‍ണ്ണമായും തകർന്നു.