സ്വയംതൊഴിൽ സംരഭത്തിന് അനുകൂല്യ വിതരണോൽഘാടനം വടക്കാഞ്ചേരി എംഎൽഎ നിർവ്വഹിച്ചു.

   സ്വയംതൊഴിൽ സംരഭത്തിന് അനുകൂല്യ വിതരണോൽഘാടനം വടക്കാഞ്ചേരി എംഎൽഎ നിർവ്വഹിച്ചു.                  

മുണ്ടൂർ: 


   കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ  പഞ്ഞംമൂല ജംഗ്ഷനിൽ  നടന്ന ചടങ്ങിൽ വെച്ച് ,"സംസ്ഥാന സർക്കരിന്റെ -കുടുബശ്രീ  ജില്ലാ മിഷൻ - ഉജ്ജീവനം പദ്ധതിയുടെ ഭാഗമായി" സ്വയംതൊഴിൽ സംരഭത്തിനുള്ള അനുകൂല്യ വിതരണോൽഘാടനം വാർഡിലെ താമസക്കരായ, അതിദാരിദ്രലിസ്റ്റിൽ ഉൾപ്പെടുന്ന, അംഗപരിമിത ദമ്പതികളായ ധർമ്മനും , ടിയാൻ്റെ സഹധർമ്മണി ബിന്ദുവിനും വേണ്ടി ലോട്ടറി കച്ചവടത്തിന് വേണ്ടിയുള്ള പെട്ടികട സ്ഥാപിച്ച്  നൽകിയതിന്റെ ഉദ്ഘാടനം വടക്കാഞ്ചേരി എം.എൽ.എ സേവ്യായർ ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. 


ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ഉഷാദേവി ടീച്ചർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം ലെനിൻ ദമ്പതികളെ പൊന്നാടയണിച്ച് ആദരിച്ചു. 



   ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ലിൻ്റി ഷിജു, വാർഡ് മെമ്പർമാരായ സ്നേഹ സജിമോൻ, യു.വി. വിനീഷ്, മുൻ പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.വി. കുരിയാക്കോസ്, മുണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം ജെ നി ജോൺ, എം എസ് സി ബാങ്ക് ഡയറക്ടർ പി കെ ജനാർദ്ദനൻ, കുടുബശ്രീ സി ഡി എസ്,  അംഗങ്ങൾ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.