വേലൂർ പഞ്ചായത്ത് ഓഫീസിൽ തൃശ്ശൂർ വിജിലൻസ് സംഘം പരിശോധന നടത്തി.
2016 -ൽ വേലൂർ ഗ്രാമപഞ്ചായത്തിലെ മണിമലർക്കാവ് മേഖല അംഗൻവാടി (നമ്പർ 76) യിൽ ഗേറ്റ് വച്ചു എന്ന് പറഞ്ഞ് കരാറുകാരൻ പണം തട്ടിയ സംഭവത്തിൽ പന്ത്രണ്ടാം വാർഡ് മെമ്പർ സി ഡി സൈമൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം അന്വേഷണത്തിന് എത്തിയത്.
റോഡരികിൽ ഉള്ള ഈ അങ്കണവാടിയിൽ ഗേറ്റിനായി 6145 / രൂപ വേലൂർ ഗ്രാമപഞ്ചായത്ത് 2016 - ൽ ചെലവഴിക്കുകയും, 40 കിലോ തൂക്കമുള്ള ഗേറ്റ് സ്ഥാപിച്ചതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുകയും ചെയ്യുന്നു.
എന്നാൽ ഇതുവരെ ഗേയ്റ്റ് പോയിട്ട് ഒരു പടി പോലും വച്ചിട്ടില്ല. കരാറുകാരൻ കൃത്യമായി പണം കൈപ്പറ്റിയിട്ടുമുണ്ട്.
ആരാണ്
ഇതിനുത്തരവാദികൾ? അന്നത്തെ ഭരണാധികാരികളോ , കരാറുകാരനോ, ഉദ്യോഗസ്ഥരോ?
എന്തായാലും ആരായാലും ഖജനാവിന് നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ,
അഴിമതി നടന്നിട്ടുണ്ടെങ്കിൽ, സത്യം പുറത്തു വരട്ടെ.
കുട്ടികൾ റോഡിലേക്ക് ഇറങ്ങിപ്പോകുന്നു എന്ന രക്ഷിതാക്കൾ നൽകിയ പരാതി യുടെ ഭാഗമായാണ് വാർഡ് മെമ്പർ സിഡി സൈമൺ രംഗത്ത് വരാൻ കാരണം
ഇപ്പോഴത്തെ വാർഡ് മെമ്പർ എന്ന നിലയിൽ, വിജിലൻസ്, പഞ്ചായത്ത് ഡയറക്ടർ, എന്നിവർക്ക് രേഖാമൂലം പരാതി കൊടുത്തതിന്റെ ഭാഗമായാണ് വിജിലൻസ് സംഘം പരിശോധനയ്ക്ക് എത്തിയത്.
മുൻ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് ഉണ്ടായ ഈ വിഷയത്തിൽ ബന്ധപ്പെട്ടവരോട് വിശദീകരണം ആവശ്യപ്പെട്ടതായി പഞ്ചായത്ത് പ്രസിഡന്റ് ടി ആർ ഷോബി പറഞ്ഞു.