കുന്നംകുളത്ത് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം;

 കുന്നംകുളത്ത് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം;  അപകടത്തിൽ കാണിപ്പയ്യൂർ സ്വദേശിക്ക്  പരിക്ക്.

തൃശൂർ റോഡിൽപഴയ ബസ് സ്റ്റാൻഡിനുമുൻപിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച്അപകടം. അപകടത്തിൽ ബൈക്ക് യാത്രികന്ഗുരുതരമായി പരിക്കേറ്റു. കാണിപ്പയ്യൂർ സ്വദേശികരുമത്തിൽ വീട്ടിൽ 27വയസ്സുള്ള അമൽനാഥിനാണ് പരിക്കേറ്റത്. കുന്നംകുളംഭാഗത്തുനിന്നും കാണിപ്പയ്യൂർഭാഗത്തേക്ക് പോവുകയായിരുന്നബൈക്കും എതിർദിശയിൽവരികയായിരുന്ന മത്സ്യ വില്പനനടത്തുന്ന മിനിലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ്  അപകടമുണ്ടായത്.

അപകടത്തെ തുടർന്ന് ബൈക്ക് പൂർണമായും മിനിലോറിയുടെ മുൻവശംഭാഗികമായും തകർന്നു.മേഖലയിൽ അല്പ നേരം ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.