യോഗാ ദിനവും സംഗീതദിനവും ആഘോഷിച്ചു

 പേരാമംഗലം ശ്രീ ദുർഗാവിലാസം എൽ പി സ്കൂളിൽ യോഗാ ദിനവും സംഗീതദിനവും ആഘോഷിച്ചു


പേരാമംഗലം:പേരാമംഗലം ശ്രീദുർഗാ വിലാസം എൽ പി സ്കൂളിൽ യോഗദിനവും സംഗീത ദിനവും സംയുക്തമായി ആഘോഷിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം ഹൈസ്കൂൾ സംസ്കൃതാധ്യാപകനും യോഗാചാര്യനുമായ വി.കെ സുനിൽകുമാർ,സംഗീതാധ്യാപിക  ശരണ്യ ശ്രീദാസ് എന്നിവർ ചേർന്ന് നിർവഹിച്ചു . 


ചടങ്ങിൽ വിശിഷ്ടാതിഥികളെ ഉപഹാരം നൽകി ആദരിച്ചു. യോഗാ ദിനത്തോടനുബന്ധിച്ച് സുനിൽകുമാർ മാസ്റ്റർ വിവിധ യോഗമുറകൾ ചിട്ടയോടുകൂടി  കുട്ടികൾക്കു മുന്നിൽ അവതരിപ്പിച്ചു. ശരണ്യ ശ്രീ ദാസിന്റെ ഗുരുവന്ദനസ്തുതി ചടങ്ങ് സംഗീതസാന്ദ്രമാക്കി.കൂടാതെ നാലാം ക്ലാസിലെ കൊച്ചു മിടുക്കി ഭദ്രയുടെ യോഗാഭ്യാസങ്ങളും കൊച്ചു കൂട്ടുകാരുടെ അന്താക്ഷരിയും സംഗീത ദിനത്തിന് തിളക്കംകൂട്ടി.വിപുലമായി നടന്ന പരിപാടിയിൽ കെ സുരേഷ് ബാബു സ്വാഗതവും പ്രിയ പി ആശംസയും രാധ എം നന്ദിയും രേഖപ്പെടുത്തി.