മിനി പിക്കപ്പും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ആർക്കും പരിക്കില്ല
അഞ്ചങ്ങാടി- മൂന്നാം കല്ല് റോഡിൽ അടിതിരുത്തി കുമ്പളങ്ങ വളവിൽ ആയിരുന്നു അപകടം.
ചേറ്റുവ ഭാഗത്ത് നിന്നും വരികയായിരുന്ന മിനി പിക്കപ്പും അഞ്ചങ്ങാടി ഭാഗത്ത് നിന്നും മൂന്നാം കല്ല് ഭാഗത്തേക്ക് സോഡയുമായി പോകുകയായിരുന്ന പെട്ടി ഓട്ടോറിക്ഷയുമാണ് . ഇന്ന് വൈകീട്ട് 6 മണിയോടെ അപകട ത്തിൽപ്പെട്ടത്.
ഇടിയുടെ അഘാതത്തിൽ പെട്ടി ഓട്ടോറിക്ഷ മറിഞ്ഞ് സോഡ നിറച്ച കുപ്പികൾ മുഴുവൻ തകർന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.