യോഗ ദിനാചരണം


കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് ഗവ.ഹോമിയോ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെൻ്ററിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട യോഗ ദിനമായ ജൂൺ 21 ന് യോഗ ദിനാചരണം നടത്തി. യോഗ ക്ലബ്ബുകൾ രൂപീകരിക്കുകയും ചെയ്തു.

കൈപ്പറമ്പ് ഗവ.ഹോമിയോ ഡിസ്പെൻസറിയിൽ നിന്നും കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് ഇ.പി.മാരാർ സ്മാരക ഹാളിലേക്ക് റാലി നടത്തുകയും അതിന് ശേഷം യോഗ ദിനാചരണ പരിപാടികൾ ആരംഭിക്കുകയും ചെയ്തു.



 യോഗദിനാചരണത്തിൻ്റെ ഉദ്ഘാടനം കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഉഷാദേവി ടീച്ചർ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. കെ.എം. ലെനിൻ അധ്യക്ഷത വഹിച്ചു. 



വാർഡ് മെമ്പർ ശ്രീ ഔസേപ്പ് സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൻ ശ്രീമതി അജിത ഉമേഷ്, വികസന സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ലിൻ്റി ഷിജു, വാർഡുമെമ്പർമാരായ ശ്രീ ശശി, ശ്രീമതി മിനി, പ്രമീള  എന്നിവർ ആശംസകൾ അർപ്പിച്ചു. 




Dr രാഖി സുകുമാരൻ (MO ,GAD മുണ്ടുർ), യോഗയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിചു; 8, 11 വാർഡുകളിൽ രൂപീകരിച്ച യോഗ ക്ലബ്ബുകളുടെ പ്രഖ്യാപനം നടത്തി. സീനിയർ കാറ്റഗറി യോഗ നാഷണൽ ജേതാവായ രാധാമണിചേച്ചിയെ പൊന്നാട അണിയിച്ച് ആദരിച്ചു.  



  റ്റ്ജില്ലാ , സ്റ്റേറ്റ്, നാഷണൽ യോഗ ചാമ്പ്യൻഷിപ്പ് ജേതാക്കൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.


യോഗ അഭ്യസിക്കുന്നവരുടെ മികച്ച പ്രകടനം കാഴ്ചവെച്ച് കൊണ്ട് പ്രോടോകോൾ യോഗ, നാട്ട്യയോഗ, യോഗ ടാലൻ്റ് ഡെമൊണ്സ്ട്രഷൻ എന്നിവ നടത്തി. യോഗ ഇൻസ്ട്രക്ടർ ശ്രീമതി സുപ്രിയ നന്ദി രേഖപ്പെടുത്തി.