റസാക്ക് കേച്ചേരി അനുസ്‌മരണ യോഗം വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് കേച്ചേരി ജ്ഞാനപ്രകാശിന് യുപി സ്കൂളിൽ വച്ച് നടന്നു.
കേച്ചേരിയിലെ രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന കേച്ചേരിയുടെ ഏറെ പ്രിയപ്പെട്ട എഴുത്തുകാര നും, സാഹിത്യകാരനുമായ ശ്രീ റസാക്ക് കേച്ചേരിയെ അനുസ്മരിക്കുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ സുഹൃത്തുക്കളും,രാഷ്ട്രീയ കലാസാംസ്കാരിക രംഗത്തുള്ളവരും സുഹൃത്തുക്കളും കേച്ചേരി ജ്ഞാനപ്രകാശിനെ യുപി സ്‌കൂളിൽ ഒത്തുചേർന്നു. ഒറ്റയാൻ പ്രവർത്തനത്തിലൂടെ തന്റേതായ തനത് ശൈലിയിൽ പത്രപ്രവർത്തന ത്തിലുടെയും, കലാസാഹിത്യരംഗത്തും കേച്ചേരിക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ പ്രവർത്തനം എന്നും കേച്ചേരിയുടെ
ജനമ നസുകളിൽ നിലനിൽക്കുന്നതാണ്.
സാഹിത്യ രംഗത്ത് തന്റേതായ പ്രവർത്തന ശൈലിയിൽ തുടുങ്ങി വെച്ച അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഓണമഴ എന്ന കവിയരങ്ങ് ഈ വർഷവും നല്ല രീതിയിൽ സംഘടിപ്പിക്കുമെന്ന് അനുസ്മരണ യോഗത്തിൽ അഭിപ്രായപ്പെട്ടു.
ചൂണ്ടൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ടി ജോസ് അധ്യക്ഷതയിൽ ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖാസുനിൽ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി വില്യംസ്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വല്ലഭൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സിസി ശ്രീകുമാർ, ചെയർമാൻ പി കെ രാജൻ മാസ്റ്റർ, സെബാസ്റ്റ്യൻചൂണ്ടൽ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം മുഹമ്മദ് ഷാഫി,ജിസൺ മാസ്റ്റർ, രവിവാസര, കേച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വേണുഗോപാൽ, സെബാസ്റ്റ്യൻ മാസ്റ്റർ, ഡെന്നി മാസ്റ്റർ, പഞ്ചായത്ത് മെമ്പർമാരായ ആന്റോപോൾ, വി പി ലീല എന്നിവർ സംസാരിച്ചു