കോഴിക്കോട് കൂടരഞ്ഞി - കുളിരാമുട്ടിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറി 2 പേർ മരിച്ചു. 5 പേർക്ക് പരിക്ക്.
പൂവ്വാറംതോട് നിന്ന് കൂടരഞ്ഞി ഭാഗത്തേക്ക് ഇറക്കം ഇറങ്ങി വരികയായിരുന്ന പിക്കപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു.
പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിക്കപ്പിൽ ഉണ്ടായിരുന്ന കുളിരാമുട്ടി സ്വദേശികളായ രണ്ടു പേരാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 9:30 ന് ആയിരുന്നു അപകടം.