പേരാമംഗലം ശ്രീ ദുര്‍ഗാ വിലാസം ഹൈസ്‌കൂളില്‍ പ്രശസ്ത സാഹിത്യകാരി ശ്രീദേവി വടക്കേടത്ത് വായനാദിനം ഉദ്ഘാടനം ചെയ്തു.

 പേരാമംഗലം ശ്രീ ദുര്‍ഗാ വിലാസം ഹൈസ്‌കൂളില്‍  പ്രശസ്ത സാഹിത്യകാരി ശ്രീദേവി വടക്കേടത്ത്  വായനാദിനം ഉദ്ഘാടനം ചെയ്തു.   

     

     വായിക്കൂ , വായിച്ചു വളരൂ എന്നുദ്‌ബോധിപ്പിച്ചു കൊണ്ട്  താന്‍ വായനയിലേയ്ക്ക് കടന്നു വന്ന വഴിയും വായന എഴുത്തിന്റെ മേഖലയിലേയ്ക്ക് നയിച്ചതിനേക്കുറിച്ചും കുട്ടികളോട് ശ്രീദേവി വടക്കേടത്ത് സംസാരിച്ചു. 

         

 നവീകരിച്ച ഗ്രന്ഥശാലയുടെ ഉദ്ഘാടനം വിദ്യാലയത്തിലെ മുന്‍ പ്രധാനാധ്യാപകനും എഴുത്തുകാരനുമായ എം.എം. വാസുദേവന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. 

പി ടി എ വൈസ് പ്രസിഡന്റ് സോണി ജോര്‍ജ് അധ്യക്ഷത വഹിച്ചു.  ചടങ്ങില്‍  ശ്രീദേവി വടക്കേടത്ത് ' സലൂണ്‍ ' എന്ന  സ്വന്തം കഥാസമാഹാരവും എം. എം വാസുദേവന്‍ നമ്പൂതിരി ' ബാക്കിപത്രം ' എന്ന സ്വന്തം ലേഖന സമാഹാരവും വിദ്യാലയത്തിന് സമ്മാനിച്ചു. വിദ്യാര്‍ത്ഥി അവനി എസ്. കവിത ആലപിച്ചു. പ്രധാനാധ്യാപകന്‍ എം. എസ് രാജു സ്വാഗതവും സ്‌കൂള്‍ ലീഡര്‍ ശ്രീപാര്‍വ്വതി കെ. യു നന്ദിയും പറഞ്ഞു.