തോളൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത് ഗ്രാൻ്റ് ഉപയോഗിച്ച് നിർമ്മിച്ച ലാബിൻ്റെ ഉദ്ഘാടനവും പുതിയ ഡയാലിസ് മെഷിനുകളുടെ ഉദ്ഘാടനവും നിർവഹിച്ചു

 പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് തോളൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത് ഗ്രാൻ്റ് ഉപയോഗിച്ച് നിർമ്മിച്ച ലാബിൻ്റെ ഉദ്ഘാടനവും  പുതിയ ഡയാലിസ് മെഷിനുകളുടെ ഉദ്ഘാടനവും പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലീല രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 


     തോളൂർ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. രഘുനാഥൻ അധ്യക്ഷത വഹിച്ചു. പുഴ്ക്കൽ അസി. എഞ്ചിനിയർ പദ്ധതി വിശദീകരണം നടത്തി. 17 ലക്ഷം ഹെൽത്ത് ഗ്രാൻ്റ് ഉൾപ്പെടെ 30ലക്ഷം ചെലവഴിച്ചാണ് ലാബ് കെട്ടിടം പണി പൂർത്തികരിച്ചത് .



 പുഴക്കൽ ബ്ലോക്കിലെ 6 പഞ്ചായത്തുകളിലെ ജനങ്ങളുടെ മലേറിയ പോലുള്ള പകർച്ചവ്യാധികൾക്ക് വരുന്ന വിലകൂടിയ ലാബ് ടെസ്റ്റുകൾ ആധുനിക രീതിയിലുള്ള മെഷീനുകൾ വഴി സൗജന്യമായി ടെസ്റ്റ് റിസൾട്ട് വൈകാതെ ലഭിക്കാനുള്ള സൗകര്യം ഉണ്ടാകും. വ്യവസായി വിഗാർഡ് ഇൻ്റസ്ട്രിയൽ ഉടമ  കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി 17 ലക്ഷത്തിൻ്റെ 2 ഡയാലിസിസ് മെഷീനുകളാണ് ഈ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് പാവപ്പെട്ടവർക്ക് സൗജന്യ ഡയലിസിസിനു വേണ്ടി നൽകിയത്. ജില്ലാ പഞ്ചായത്ത് മെമ്പർ ജിമ്മി ചൂണ്ടൽ, ടി. ഡി. വിൽസൺ, ആനി ജോസ്, സി വി കുര്യാക്കോസ്, ജെസ്സി സാജൻ, ജ്യോതി ടീച്ചർ,ഷീന വിൽസൺ, സൂപ്രണ്ട് ഡോ ജോബ് പ്രസംഗിച്ചു