ഭൂമിക്കടിയിലുള്ള പാറകൾ പൊട്ടുമ്പോഴും തെന്നിമാറുമ്പോഴും ഉണ്ടാകുന്ന കമ്പനങ്ങളാണ് ഭൂകമ്പം
ഇവകൃത്യമായി പ്രവചിക്കാൻ സാധ്യമല്ല .എന്നാൽ ഭൂകസമ്പ സാധ്യതാ മേഖലകളെ കണ്ടെത്താൻ ഭൗമശാസ്ത്ര പഠനങ്ങൾ വഴിയും സാറ്റലൈറ്റ് പഠനങ്ങൾ വഴിയും സാധിക്കും.
ഭൂകമ്പത്തിൽ കെട്ടിടങ്ങൾ പാലങ്ങൾ തുടങ്ങിയവ തകർന്നു വീഴുക അണകെട്ട് തകരുക തറയിൽ വിള്ളലുകൾ,മണ്ണിൻെറ ദ്രവീകരണം,ഫാക്റ്ററികളിൽ നിന്നുള്ള രാസവസ്തുക്കളുടെ ചോർച്ച ആണവനിലയങ്ങളിൽ നിന്നുള്ള ആണവകിരണം ഇലക്ട്രിക് ഷോർട്ട് സർക്യൂട്ട് മൂലമുള്ള തീപിടുത്തം ഉരുൾപൊട്ടൽ,സുനാമി തിരകൾ, മനുഷ്യ ജീവനും സ്വത്തിനും നാശം തുടങ്ങിയവ സംഭവിക്കാം.
ഭൂകമ്പത്തെ തടയാനോ കൃത്യമായി പ്രവചിക്കാനോ സാത്യമല്ലാത്തതുകൊണ്ട് മുൻകരുതൽ ആയി ലഘൂകരണ പ്രവർത്തനങ്ങളിൽ ശ്രദ്ധ ക്രമീകരിക്കുന്നതാണ് അഭികാമ്യം
ഭൂകമ്പ സാധ്യതാ പ്രദേശങ്ങളിലെ ജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുന്നതും കൃഷിനാശം വസ്തു വകകളുടെ നാശം മൃഗസമ്പത്തിൻ്റെ നാശം എന്നിവക്ക് ഇൻഷൂറൻസ് പദ്ധതികൾ ഏർപെടുത്തുന്നതും ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് സഹായിക്കും.
ഭൂകമ്പ സാധ്യതാ പ്രദേശത്ത് മുൻകരുതൽ നടപടി എന്ന നിലയിൽ ദുരന്ത നിവാരണ സംഘങ്ങളെ പരിശീലിപ്പിച്ച് തയ്യാറാക്കി നിർത്തുവാനും ശ്രദ്ധിക്കണം.
അതാതു പ്രദേശത്തെ സന്നദ്ധ പ്രവർത്തകർക്കും സംഘടനകൾക്കും ഇക്കാര്യത്തിൽ പ്രമുഖ പങ്ക് വഹിക്കാൻ കഴിയും.
ഭൂകമ്പ മുൻ കരുതലുകൾ
• കേടായ ഇലക്ട്രിക് ലൈനുകൾ,പൈപ്പുകൾ എന്നിവ നന്നാക്കുക.
ഭൂമികുലുക്കത്തിനിടയിൽ അപകടം വീട്ടുപകരണങ്ങൾ താഴെവീണ് ഉണ്ടാകാതിരിക്കാൻ (ഫ്രിഡ്‌ജ്,ഹീറ്റർ,അലമാരകൾ, കണ്ണാടി,ചുമരിലെ ചിത്രങ്ങൾ) ഭദ്രമായി ചുമരിനോട് ചേർത്ത് ബന്ധിപ്പിക്കുക.
ഭാരമുള്ളതും വലിപ്പമേറിയതുമായ സാധനങ്ങൾ അലമാരയുടെ താഴെ തട്ടിലേക്ക് മാറ്റുക
കണ്ണാടി പത്രങ്ങൾ, പൊട്ടാൻ സാധ്യതയുള്ള മറ്റു വസ്തുക്കൾ എന്നിവ അലമാരയുടെ അടിത്തട്ടിൽ വയ്ക്കുകയോ അടക്കാൻ പറ്റുന്ന അലമാരിയിൽ വയ്ക്കുകയോ ചെയ്യുക.
തലയ്ക്കു മുകളിൽ അലങ്കാര ബൾബുകളോ വസ്തുക്കളോ തൂക്കിയിടാതിരിക്കുക.
വൈദുതി പാചകവാതകം എന്നിവയുടെ പ്രധാന സ്വിച്ചുകൾ എങ്ങനെയെന്ന് അണക്കെണ്ടത് കുട്ടികളടക്കമുള്ള കുടുംബങ്ങളെ പറഞ്ഞു മനസിലാക്കുക.
താമസിക്കുന്ന സ്ഥലത്തിനടുത്തോ ദൂരയോ ഉള്ള ഒരു സുഹൃത്തിൻ്റെയോ ബന്ധുവിന്റെയോ ഫോൺ നമ്പർ നൽകുക.
അടിയന്തര ഘട്ടങ്ങളിൽ ജീവൻ നിലനിർത്താൻ ആവശ്യമായ പ്രഥമ ശുശ്രൂഷ മരുന്നുകളും ഭക്ഷണ സാധനങ്ങളും ശുദ്ധജലവും ഒരു എമർജൻസി കിറ്റിൽ തയ്യാറാക്കി വെയ്ക്കുക.
അത്യാവശ്യ സർവീസുകളുടെയും (പോലീസ് അക്നിശമനസേന, ഡോക്‌ടർമാർ,വൈദ്യുതി ഓഫീസ് ,പൊതുമരാമത്തു ഓഫീസ് )സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ ഫോൺ നമ്പറും മേൽവിലാസവും ശേഖരിക്കുക.
ഭൂകമ്പ സമയത്ത് പരിഭ്രാന്തരാകാതെ സംയമനം പാലിക്കുക.
പുറത്തേക്കോടി രക്ഷപെടുന്നതിനുമുമ്പ് പുറത്തെ സ്ഥിതി അവലോകനം ചെയ്യുക .വീട്ടിനുള്ളിൽ ഇരിക്കുന്നതാണ് സുരക്ഷിതം എന്ന് തോന്നുന്നുവെങ്കിൽ ഉള്ളിൽത്തന്നെ ഇരിക്കുക.
ബലമുള്ള മേശയുടെയോ ,ഡെസ്കിന്റെയോ ചുവട്ടിൽ കുനിഞ്ഞിരുന്ന് ഒരു കൈകൊണ്ട് തല മറച്ചുപിടിച്ച് മറ്റേ കൈകൊണ്ട് മേശയുടെ കാലിൽ പിടിക്കുക. നേരിട്ടുള്ള ആഘാതത്തിൽ നിന്ന് ഒരു പരിധി വരെ ഇങ്ങനെ രക്ഷ നേടാം.
കട്ടിയുള്ള മേശയോ ഡെസ്കോ മുറിയിൽ ഇല്ലെങ്കിൽ മുറിയുടെ അകത്തെ മൂലയിൽ കുനിഞ്ഞിരുന്ന് കൈകൊണ്ട് തല മറച്ചുപിടിക്കുക.
താഴെ വീഴാൻ സാധ്യതയുള്ള വസ്തുക്കളിൽ നിന്നും ജനലുകളുടെ അരികിൽ നിന്നും മാറിനിൽക്കുക.
കട്ടിലിൽ ഇരിക്കുകയാണെങ്കിൽ കട്ടിയുള്ള ഒരു തലയിണ തലയ്ക്കു മുകളിൽ പിടിക്കുന്നത് ഉജിതമാണ്.
പുറത്താണെങ്കിൽ താഴെ വീഴാൻ സാധ്യതയുള്ള കെട്ടിടങ്ങളിൽ നിന്നും വിളക്ക് കാലുകൾ വൈദ്യുതി തൂണുകൾ പരസ്യപ്പലകകൾ എന്നിവയിൽ നിന്നും അകന്നു നിൽക്കുക .
ബഹുനില കെട്ടിടങ്ങളിൽ ഭൂകമ്പ സമയത്ത് കോണിപ്പടികകളോ ലിഫ്റ്റൊ ഉപയോഗിക്കരുത്. കഴിവതും കെട്ടിടത്തിനുള്ളിൽ തന്നെയുള്ള സുരക്ഷിത സ്ഥലത്ത് അഭയം പ്രാപിക്കുക.
സിനിമ തീയേറ്ററിനുള്ളിലോ സ്റ്റേഡിയത്തിലോ ആണെങ്കിൽ വെപ്രാളപ്പെട്ട് വാതിലിനടുത്തേക് ഓടാതിരിക്കുക. എവിടെയാണോ ഇരിക്കുന്നത് അവിടെ തന്നെ ഇരിക്കുക .
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിലാണെങ്കിൽ വാഹനം നിർത്തി പുറത്തിറങ്ങി ഇരിക്കുക .
കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി പോവുകയാണെങ്കിൽ വാതക വൈദ്യുതി ചോർച്ച ഇല്ലെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം വൈദ്യുതി സ്വിച്ച് ഓൺ ചെയ്യുക.
റാന്തൽ,ബാറ്ററി കൊണ്ട് പ്രവർത്തിക്കുന്ന ടോർച്ച് ലൈറ്റ് തുടങ്ങിയവ ഉപയോഗിക്കുക.
ഭൂകമ്പത്തിനു ശേഷം തുടർചലനങ്ങൾഉണ്ടാകും എന്നതിനാൽ കരുതിയിരിക്കുക .
ഗുരുതരമായി പരിക്കുപറ്റിയ ആളുകളെ ആശുപത്രിയിലേക്ക് മാറ്റുക. ബോധം നഷ്ട്ടപെട്ടുകിടക്കുന്ന ആളുകളെ പരമാവധി കഴുത്തും നട്ടെല്ലും അനക്കാതെ മാറ്റാൻ ശ്രമിക്കുക.
ആവശ്യമെങ്കിൽ കൃത്രിമ ശ്വാസം കൊടുക്കുക.