വിയ്യൂർ ജയിലിൽ തടവുകാരനിൽനിന്ന് മൊബൈൽ ഫോൺ പിടികൂടി. ലഹരികടത്തിൽ ശിക്ഷിക്കപ്പെട്ട മട്ടാഞ്ചേരി സ്വദേശി അനീഷിന്റെ പക്കൽനിന്നാണ് ഫോൺ പിടിച്ചത്. ഡി ബ്ലോക്കിലെ 29-ാം നമ്പർ സെല്ലിലായിരുന്നു സംഭവം.



ബുധനാഴ്ച‌ വൈകീട്ട് സന്ദർശനസമയം കഴിഞ്ഞ് തടവുകാരെ സെല്ലുകളിലേക്ക് മാറ്റിയതിനുശേഷമുള്ള പരിശോധനയിലാണ് ഫോൺ കണ്ടെത്തിയത്. ജയിൽ അധികൃതരുടെ പരാതിയിൽ വിയ്യൂർ പോലീസ് കേസെടുത്തു.

മാസങ്ങൾക്കുമുൻപ് ഗുണ്ടാസംഘങ്ങൾ ജയിലിൽ ഏറ്റുമുട്ടിയ സമയത്ത് ജയിലിൽ നടത്തിയ പരിശോധനയിൽ ഒട്ടേറെ ഫോണുകളും കഞ്ചാവ് ഉൾപ്പെടെ ലഹരിവസ്തുക്കളും കണ്ടെത്തിയിരുന്നു. എന്നാൽ, പിന്നീട് പരിശോധന നിലച്ചു.