കുന്നംകുളം നഗരസഭയിൽ ഇന്നലെ മുതൽ പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു വന്ന രാപ്പകൽ സമരം അവസാനിപ്പിച്ചു...

 കുന്നംകുളം നഗരസഭയിൽ ഇന്നലെ മുതൽ പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു വന്ന രാപ്പകൽ സമരം അവസാനിപ്പിച്ചു... 



   നഗരസഭ ഭരണപക്ഷത്തിന്റെ ധിക്കാരമായ നിലപാടിൽ പ്രതിഷേധിച്ച് ഇന്നലെ ഉച്ചമുതലാണ് പ്രതിപക്ഷമായ കോൺഗ്രസും, ബിജെപിയും, ആർഎംപിയും സംയുക്തമായി രാപ്പകൽ സമരം ആരംഭിച്ചത്.  കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാവിലെ നഗരസഭയുടെ മുന്നിലെ കോൺഗ്രസ് സമരപന്തലിൽ എത്തി സമരം ചെയ്യുന്ന കോൺഗ്രസ് കൗൺസിലർമാരുമായി ചർച്ച നടത്തി. തുടർന്നാണ് കൗൺസിലർമാർ സമരം അവസാനിപ്പിച്ചതായി അറിയിച്ചത്.. തുടർന്ന് ബിജെപി മണ്ഡലം നേതൃത്വം, ആർ എം പി നേതാക്കളും സ്ഥലത്തെത്തി അവരവരുടെ സമരങ്ങൾ അവസാനിപ്പിച്ചു... എഴുത്തുകാരനായിരുന്ന സി വി ശ്രീരാമൻ്റെ പേരിൽ സ്മാരകം പണിയുന്ന കാര്യവുമായി ബന്ധപ്പെട്ട് ഇന്നലെ കൗൺസിൽ യോഗത്തിൽ വന്ന അജണ്ടയിലാണ് പ്രശ്നങ്ങൾ ഉണ്ടായത്. വിഷയം വോട്ടിങ്ങിനിട്ട് പാസാക്കണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാതെ പ്രതിപക്ഷ ബഹളം ആരോപിച്ചുകൊണ്ട് ചെയർപേഴ്സൺ കൗൺസിൽ യോഗം പിരിച്ചുവിടുകയായിരുന്നു. തുടർന്നാണ് കൗൺസിൽ ഹാൾ പൂട്ടിയിടലും മറ്റ് സമരപരിപാടികളും ഉണ്ടായത്. പ്രതിപക്ഷ കൗൺസിലർമാർ മുഴുവൻ ഇന്നലെ നഗരസഭയിലാണ് രാത്രി തങ്ങിയത്... കനത്ത പോലീസ് സുരക്ഷയും  ഏർപ്പെടുത്തിയിരുന്നു..