കാർഷിക മേഖലയ്ക്ക് ഏറേ ആശ്വാസകരമാകുന്ന വേലൂർ കിടായി ചിറ യുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
ഇതോടെ കർഷകർക്ക് ഏറെ പ്രയോജനകരമായ കിടായി ചിറ കർഷകരുടെ ചിരകാല സ്വപ്നമാണ് സഫലമാകുന്നത്.
ചിറയുടെ കിഴക്ക് ഭാഗം 80 മീറ്റർ നീളത്തിലും വടക്ക് കിഴക്ക് ഭാഗങ്ങളിൽ 180 മീറ്റർ നീളത്തിലും ചിറയുടെ വശങ്ങൾ മൂന്നു മീറ്റർ ഉയരത്തിൽ കരിങ്കല്ല് കെട്ടുന്ന പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത്.
ജല വിഭവ വകുപ്പിന്റെ ഭരണാനുമതിയായതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.. ഇതിനായി മൂന്നു കോടി രൂപയാണ് ചെലവഴിക്കുക. വേലൂർ, വെള്ളാറ്റഞ്ഞൂർ , കുറുവന്നൂർ, പാടശേഖരങ്ങൾക്ക് പ്രയോജനപ്പെടുന്ന ചിറ കരിങ്കൽ ഭിത്തികെട്ടി വെള്ളം സംഭരിച്ച് സ്ലൂയിസ് വഴി പാടശേഖരങ്ങളിൽ ജലസേചനo സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് വേലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ആർ ഷോബി പറഞ്ഞു.
എ.സി മൊയ്തീൻ എം എൽ എ യുടെ ഇടപ്പെടലാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗതയേറിയത്..
നിലവിൽ ജലസേചനത്തിന് വെള്ളം കൊണ്ട് പോകാൻ ഒരു മീറ്റർ വ്യാസത്തിലാണ് കിടായി ചിറ തുറന്നിട്ടുള്ളത്.
ഇത് വഴി ആവശ്യമായ ജലം ലഭ്യമാകാത്തതിനാൽ താല്കാലിക മൺചാൽ സംവിധാനം മാറ്റി 300 മീറ്റർ നീളത്തിൽ ലീഡിങ് ചാൽ നിർമ്മിച്ച് എഫ് ആർ പി ഷട്ടർ സ്ഥാപിച്ച് ജല വിതരണം ക്രമീകരിക്കാനാണ് എസ്റ്റിമേറ്റിൽ വിഭാവനം ചെയ്തിട്ടുള്ളത്. കിടായി ചിറയിലെ ചണ്ടിയും മറ്റ് അവശിഷ്ടങ്ങളും നീക്കി ആഴം കൂട്ടി ചിറയുടെ സംഭരണശേഷി കൂട്ടാനും പദ്ധതിയുണ്ട്. ചിറയുടെ കിഴക്ക് ഭാഗം 80 മീറ്റർ നീളത്തിലും വടക്ക് കിഴക്ക് ഭാഗങ്ങളിൽ 180 മീറ്റർ നീ ഇന്നിലും ചിറയുടെ വശങ്ങൾ മൂന്നു മീറ്റർ ഉയരത്തിൽ കരിങ്കല്ല് കെട്ടി സംരക്ഷിക്കും.ചിറയുടെ ഏറ്റവും താഴ്ത്തതും ബലക്കുറവുളളതുമായ കനാൽ കടന്നുപോകുന്ന നൂറു മീറ്ററിൽ വശം കോൺക്രീറ്റ് ചെയ്ത് സംരക്ഷിക്കും. 300 മീറ്റർ നീളത്തിൽ കോൺക്രീറ്റ് കൊണ്ട് പ്രതലം ഉറപ്പിച്ച് ഒരു മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് കനാൽ നിർമ്മിച്ച് ജലസേചനം സുഗമമാക്കുന്നുണ്ട്. വശങ്ങൾ കെട്ടി സംരക്ഷിക്കാതെയും ചണ്ടിയും മറ്റ് അവശിഷ്ടങ്ങളും നിറഞ്ഞ് സംഭരണശേഷി കുറഞ്ഞ അവസ്ഥയിലുമാണ് കിട്ടായിച്ചിറ ഇതു മൂലം പ്രദേശത്തെ ജനങ്ങൾ കൃഷിക്കു കുടിവെള്ളത്തിനും വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ചിറ നവീകരിക്കുന്നതോടെ വേലൂർ പഞ്ചായത്തിലെ ഏകദേശം 122 ഹെക്ടർ കൃഷി ഭൂമിക്കാവശ്യമായ ജലം ലഭ്യമാകും. നിലവിലുള്ള ജല സ്രോതസ്സുകളിൽ ജലനിരപ്പ് ഉയർത്താനും സാധിക്കും . ഭൂഗർഭജലത്തിന്റെ അമിത ചൂക്ഷണവും മഴ വെള്ളം കുത്തിയൊലിച്ച് പോകുന്നതും പ്രദേശത്തെ ഭൂഗർഭജല വിതരണത്തിൽ കുറവു വരുന്നുണ്ടെന്നാണ് വിദഗ്ധരാഭിപ്രായപെടുന്നത്.
സാങ്കേതികാനുമതി ലഭ്യമാക്കി ഈ വേനലിൽ നിർമ്മാണം തുടങ്ങുകയാണ് ലക്ഷ്യo കാർഷ ജലസേചനത്തോടൊപ്പം ഗ്രാമീണ ടൂറിസം വികസനവും പരിഗണയിലുണ്ട്.എത്രയം പെട്ടെന്ന് തന്നെ നിർമ്മാർണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വേലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ആർ ഷോബി പറഞ്ഞു.