ദിലീപ് ജോസഫിന് സ്വീകരണം നൽകി.
(കൈപ്പറമ്പ്, പുറ്റേക്കര )
ഏഴാമത് ദേശീയ DEAF ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീമിലെ ടീമിലെ മികച്ച താരമായ ദിലീപ് ജോസഫിനെ നാട്ടിൽ സ്വീകരണം നൽകി.
ഹൈദരാബാദിൽ നടന്ന മത്സരങ്ങളിൽ രാജസ്ഥാൻ,കർണാടക,തമിഴ്നാട്,എന്നീ ടീമുകളെ പരാജയപ്പെടുത്തി ഫൈനലിൽ മഹാരാഷ്ട്രയെ തോൽപ്പിച്ചാണ് കേരളം കിരീടം നേടിയത്...... ലക്ഷം രൂപ പ്രൈസ് മണിയും, ട്രോഫിയും കേരളത്തിന് ലഭിച്ചു. ഹൈദരാബാദിൽ നിന്നും തിരിച്ചെത്തിയ ഒലക്കേങ്കിൽ
ജോസഫ് മകൻ ദിലീപ് ജോസഫിന് ഗ്രാമപഞ്ചായത്ത് അംഗം,കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ലിന്റി ഷിജുവിന്റെ നേതൃത്വത്തിൽ പോന്നാടാ അണിയിച്ചും പൂച്ചെണ്ട് നൽകിയും ആണ് സ്വീകരിച്ചത്..
പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി വി കുര്യാക്കോസ്,ൻ. പുറ്റേക്കര നാലാം വാർഡ് വികസന സമിതി അംഗം എൻ.കെ ടൈറ്റസ്. ഓമന അപ്പു, ഓ. ഡി.ജോസഫ് ട്രീസ ജോസഫ്, ആനി ജോസ്, ബീന സുനിൽകുമാർ ഗോഡ്സൺ കുര്യാക്കോസ്, അലോഷ്യസ് ആന്റോ തുടങ്ങിയവർ പങ്കെടുത്തു......