അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക്.

 അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക് 

_അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഭയന്ന ഓടിയ 35കാരന് പരിക്ക്. അടിച്ചിൽതൊട്ടി ഊര് നിവാസി മുരുക സ്വാമിക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മലക്കപ്പാറയിൽ പോയി തിരികെ ഊരിലേക്ക് വരികയായിരുന്ന മുരുക സ്വാമിക്ക് നേരെ കാട്ടാന പാഞ്ഞ് അടുക്കുകയായിരുന്നു._ 

ആന വരുന്നതു കണ്ട് പാറയുടെ മുകളിൽ നിന്ന് ചാടിയ മുരുകസ്വാമിയുടെ ഇടതു കാലിലെ എല്ല് പൊട്ടി. ആന രാത്രി മുഴുവൻ റോഡിൽ നിലയുറപ്പിച്ചതോടെ ഇന്ന് രാവിലെയാണ്  മുരുകസ്വാമിയെ  ആശുപത്രിയിൽ എത്തിക്കാനായത്. കബാലിയാണ് തന്നെ  ആക്രമിച്ചതെന്ന് പരിക്കേറ്റ മുരുകസ്വാമി പറഞ്ഞു."