അർണോസ് കലാകേന്ദ്ര..നൃത്ത അരങ്ങേറ്റം.. ... വേലൂർ. അർണോസ് കലാകേന്ദ്രയുടെ ആഭിമുഖ്യത്തിൽ അർണോസ് ഭവന്റെ തിരുമുറ്റത്ത് രണ്ടാമത് നൃത്ത അരങ്ങേറ്റം ഉദ്ഘാടനം തൃശ്ശൂർ രൂപത ആർട്സ് ആൻഡ് മീഡിയ കോർഡിനേറ്റർ ഫാ ആലപ്പാട് നിർവഹിച്ചു. 19 കലാകാരികളാണ് മൂന്നുവർഷത്തെ അധ്യാപിക സുമിതാ സന്തോഷിന്റെ കീഴിൽ അഭ്യസനത്തിന് ശേഷം അരങ്ങേറ്റം കുറിച്ചത് ഫൊറോന വികാരി റാഫേൽ താണിശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ സിനി ആർട്ടിസ്റ്റ് വിനീഷ് വിജയൻ മുഖ്യാതിഥിയായി. വിൻസന്റെ പാടൂർ ചാലക്കൽ, യേശുദാസ് പി പി, ഫാ ജീൻ ചിറയത്ത്, ഫാ ഫ്രാൻസിസ് പുത്തൂക്കര, ജസ്റ്റിൻ നിലൻകാവിൽ,ലീന ആന്റണി, സുമി…
ചിക്കൻ വില 112 04/02/2024 സന ചിക്കൻ സെ ന്റർ കൈപ്പറമ്പ് ( കനാൽ പാലം ) ✅ ഓർഡർ അനുസരിച്ച് വെട്ടി വെക്കുകയും കൈപ്പറമ്പ് പരിസരത്തുള്ള അത്യാവശ്യക്കാർക്ക് വീട്ടിലെത്തിച്ചു കൊടുക്കുകയും ചെയ്യുന്നു. 📞 90480 69197 https://chat.whatsapp.com/JndGzMuTs7RJWsnjnPbCGw ശനി ഞായർ ദിവസങ്ങളിൽ ബീഫ് ഉണ്ടായിരിക്കുന്നതാണ്.
കാണിപ്പയ്യൂർ അന്നംകുളങ്ങര പൂരം 28ന് കുന്നംകുളം: കാണിപ്പയ്യൂർ അന്നംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം 28ന് ആഘോഷിക്കുമെന്ന് ഭാരവാഹികൾ കുന്നംകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭരണി ദിവസം മുതൽ പത്ത് ദിവസം ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ കളംപാട്ട്, നടപ്പറ തുടങ്ങിയ വിശേഷാൽ പൂജകൾ എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 9.30 വരെ നടക്കും. പൂര ദിവസം രാവിലെ നാലുമണിക്ക് തന്ത്രി വിഷ്ണു ഭട്ടത്തിരിപ്പാടിന്റെ നേതൃത്വത്തിൽ വിശേഷാൽ പൂജകൾ നടക്കും. ഒരു മണിക്ക് ക്ഷേത്ര ഊരാളൻ മനു നമ്പൂതിരിപ്പാടിന്റെ അനുമതിയോടെ പൂരം എഴുന്നള്ളിപ്പ് ആരംഭിക്കും. …
വാർത്തകൾ വിരൽത്തുമ്പിൽ പ്രഭാത വാർത്തകൾ 2024 | ജനുവരി 25 | വ്യാഴം | 1199 | മകരം 11 | പുണർതം ❗******************❗ ◾ക്ഷേമപെന്ഷന് ലഭിക്കാതെ കോഴിക്കോട്ടെ ഭിന്നശേഷിക്കാരനായ വളയത്തു ജോസഫ് (74)എന്ന പാപ്പച്ചന് തൂങ്ങിമരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസില്‍ തുടര്‍ നടപടികള്‍ക്കായി ചീഫ്ജസ്റ്റിസിന്റെ അനുമതി തേടി. സാമൂഹ്യനീതിവകുപ്പ്, കോഴിക്കോട് ജില്ലാ കലക്ടര്‍, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് എതിര്‍കക്ഷികള്‍. ◾നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുക. സര്‍ക്കാര്‍ തയാറാ…
വേലൂര്‍ ഗ്രാമപഞ്ചായത്തിലെ കെ-സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു വേലൂര്‍ ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡിലുള്‍പ്പെട്ട 78-ാം നമ്പര്‍ റേഷന്കടയോടനുബന്ധിച്ച കെ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു. കെ-സ്റ്റോര്‍ ഉദ്ഘാടനം എ.സി മൊയ്തീന് എംഎല്‍എ നിര്‍വ്വഹിച്ചു. പൊതുവിതരണ-ഉപഭോക്തൃകാര്യവകുപ്പ് റേഷന്‍ കടയിലെ പശ്ചാത്തല സൗകര്യം വിപുലപ്പെടുത്തിയും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയും കൂടുതല്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതിയാണ് കെ-സ്റ്റോര്‍. റേഷന്‍ സാധനങ്ങള്‍ മാത്രം നല്‍കിവരുന്ന പൊതുവിതരണ സംവിധാനത്തെ കൂടുതല്‍ ജനസൗഹൃദ സേവനങ്ങള്‍ നല്‍കുംവിധം മാറ്റിയെടു…
ജോൺസിയൻസ് @ 1974 സുവർണജൂബിലി സംഗമം പറപ്പൂർ : സെന്റ് ജോൺസ് LP സ്കൂളിന്റെ 150-ാം വാർഷികവും ഹൈസ്കൂളിന്റെ ശതാബ്ദിയും ആഘോഷിക്കുന്ന 2024 ൽ, ജോൺസിയൻസ്@ 1974 SSLC ബാച്ച് സുവർണജൂബിലി ആഘോഷിച്ചു സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയും തൃശൂർ പബ്ളിക് ലൈബ്രറി പ്രസിഡണ്ടുo പ്രൊഫസറുമായിരുന്ന Dr. (Prof ) P V കൃഷ്ണൻ നായർ സുവർണ സംഗമം ഉദ്ഘാടനം ചെയ്തു. ആശ്രമമാനുകളെ വേട്ടയാടിയ ദുഷ്യന്തരാജാവിനോട് അധികാരം ആധിപത്യമാവരുതെന്നും നിരായുധരെ സംരക്ഷിക്കാനുള്ളതാവണമെന്നും മുനികുമാരന്മാർ പറഞ്ഞത് ഇന്നും പ്രസക്തമാണെന്ന് പ്രൊഫ. കൃഷ്ണൻ നായർ പറഞ്ഞു. ഗുരുവന്ദനം നടത്തി. K D ജോണി മ…
തലക്കോട്ടുക്കര സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവക ദൈവാലയത്തിലെ സംയുക്ത തിരുന്നാൾ ഇന്ന്. . തലക്കോട്ടുക്കര സെൻ്റ് ഫ്രാൻസിസ് സേവ്യർ ഇടവക ദൈവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെയും വിശുദ്ധ സെബാസ്ത്യാനോസിൻ്റെയും സംയുക്ത തിരുന്നാൾ ഇന്ന് സമുചിതമായി ആഘോഷിക്കുന്നു . വെള്ളിയാഴ്ച് വൈകീട്ട് തൃശൂർ അതിരൂപത ഫിനാൻസ് ഓഫീസർ റവ.ഫാ. വർഗീസ് കുത്തൂരിന്റെ മുഖ്യ കാർമികത്വത്തിൽ നവനാൾ കുർബാന ,ലദീഞ്, നൊവേന എന്നിവക്ക് ശേഷം ദീപാലങ്കാര സ്വിച്ചോൺ കർമ്മം നിർവഹിച്ചു . ശനിയാഴ്ച്ച രാവിലെ നവനാൾ കുർബാന ,ലദീഞ്, നൊവേന പ്രസുദേന്തി വാഴ്ച്ചക്ക് ശേഷം കൂടുത്തുറന്നു രൂപം എഴുനെള്ളിച്ചു…
കാർത്തിക പറ എടക്കളത്തൂർ : ശ്രീ ശിവ- ദുർഗ്ഗാദേവീ ക്ഷേത്രത്തിലെ കാർത്തിക പറ 2024 ജനുവരി 20ാം തിയ്യതി ശനിയാഴ്ച ആഘോഷിക്കുന്നു. ക്ഷേത്ര നടയിൽ കാലത്ത് 8 മുതൽ 11 വരെയും, വൈകിട്ട് 4 മുതൽ 8 മണി വരെയും പറ സ്വീകരിക്കുന്നു 230 /- രൂപയാണ് പറ ഒന്നിന് കണക്കാക്കിയിരിക്കുന്നത്. എല്ലാ ഭക്തജനങ്ങളും പങ്കുകൊള്ളണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ: 7356327098
മെഡിസെപ്പ് : ഗുണഭോക്താക്കളുടെ ആശങ്കയകറ്റുക. -- ---- - - - - - - - - - - - - - - - - - കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തോളൂർ യൂണിറ്റിന്റെ 32-ാം വാർഷിക സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ V. K. രഘുനാഥൻ ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡന്റ് ബാബു മാസ്റ്റർ അധ്യക്ഷനായിരുന്നു. യൂണിയൻ ബ്ലോക് പ്രസിഡന്റ് C. O. കൊച്ചു മാത്യു, ജില്ല ജോയിന്റ് സെക്രട്ടറി രാമചന്ദ്രൻ മാസ്റ്റർ, P.0.സെബാസ്റ്റ്യൻ, തോമസ് മാസ്റ്റർ, ചന്ദ്രൻ, A.T. സണ്ണി, C.F. ജോസ് തുടങ്ങിയവർ സംസാരിച്ചു. സേതുമാധവൻ നന്ദി പറഞ്ഞു. പ്രായമായവരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന സാ…
🏆 കണക്കിനെ കീഴടക്കി മുണ്ടൂർ നിർമൽ ജ്യോതി സെൻട്രൽ സ്കൂൾ🏆 തൃശൂർ,മുണ്ടൂർ : 2024 ജനുവരി 13ന് നടന്ന ഗാമ അബക്കസിന്റെ ദേശീയതലത്തിൽ നടന്ന കണക്കു പരീക്ഷ യിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുണ്ടൂർ നിർമജ്യോതി സെൻട്രൽ സ്കൂളിലെ 🏆എ വി സൈറ മേരി (ക്ലാസ്,1 )🏆 🏆 രാജലക്ഷ്മി എ (ക്ലാസ്,8 )🏆
കോലഴി ബസ് കാത്തിരിപ്പ് കേന്ദ്രം എംഎല്‍എ നാടിന് സമര്‍പ്പിച്ചു കോലഴി ബസ് കാത്തിരിപ്പ് കേന്ദ്രം സേവ്യര്‍ ചിറ്റിലപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 5.90 ലക്ഷം രൂപ വിനിയോഗിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചത്. വാഹന അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ച് ശോചനീയാവസ്ഥയിലായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം സമീപത്തെ സ്കൂളുകളിലെയും കോളേജുകളിലെയും നിരവധി വിദ്യാര്‍ത്ഥികളാണ് ആശ്രയിച്ചിരുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ …
ഇന്ത്യയിൽ ആദ്യമായി 30 ഇ-വാഹനങ്ങൾ നിർമിച്ചു ഒരു കലാലയം !_ * കോഴിക്കോട് വെസ്റ്റ്ഹിൽ പോളിടെക്നിക്ക് കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഇലക്ട്രിക് ഓട്ടോകൾ നിരത്തിലിറങ്ങി.* 'ഇൻഡസ്ട്രി ഓൺ ക്യാമ്പസ്' പദ്ധതിയിൽ 30 ഇ-ഗാർബേജ് ഓട്ടോകളാണ് വിദ്യാർത്ഥികൾ നിർമ്മിച്ചത്. ഇന്ത്യയിലാദ്യമായാണ് ഇത്രയും വാഹനങ്ങൾ ഒരുമിച്ചു ഒരു ക്യാമ്പസ്സിൽ നിന്നും നിർമ്മിച്ചു നൽകുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ട്രേറ്റിന്റെ ആഭിമുഖ്യത്തിൽ 'പഠനത്തോടൊപ്പം സമ്പാദ്യം' പദ്ധതിപ്രകാരമാണിത്. കോഴിക്കോട് കോർപ്പറേഷന് വർക്ക്ഓർഡർ പ്ര…
കൈപ്പറമ്പ് പുഴക്കൽ ബ്ലോക്ക് പ്രിസിഡന്റ് ലീലാ രാമകൃഷ്ണനെ പുറ്റേക്കര പകൽ വീട്ടിൽ സ്വീകരണം നൽകി ആദരിച്ചു പുറ്റേകര പകൽവീട്ടിൽ വെച്ച് പ്രസിഡണ്ട് ജോസ് പുത്തൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിയുക്ത പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലീലാ രാമകൃഷ്ണന് ഊഷ്മളമായ സ്വീകരണം നൽകി . നാലാം വാർഡ് മെമ്പറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും മായ ലിൻഡി ഷിജു, മുൻ ബ്ലോക്ക് പ്രസിഡണ്ടും പകൽ വീടിന്റെ സ്ഥാപകനുമായ സി വി കുര്യാക്കോസ്, എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
❗❗ മുണ്ടൂർ - പുറ്റേക്കരയിൽ റോഡ് നാലുവരിയാക്കും; സ്ഥലം ഏറ്റെടുത്ത് റോഡ് വികസിപ്പിക്കാൻ 96.47 കോടി രൂപയുടെ ഭരണാനുമതി. ❗❗ തൃശ്ശൂർ - കുറ്റിപ്പുറം (സംസ്ഥാന പാത 69) റോഡിൽ മുണ്ടൂർ മുതൽ പുറ്റേക്കര വരെ നാലുവരിപ്പാതയാക്കി റോഡ് വികസനം യാഥാർത്ഥ്യമാകുന്നു. ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നാലുവരിപ്പാതയായി റോഡ് വികസനം നടത്താൻ 96.47 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകി. സംസ്ഥാന പാത 69 ൽ 1.8 കിലോമീറ്റർ വരുന്ന മുണ്ടൂർ - പുറ്റേക്കര ഭാഗം റോഡിന് വീതി കുറവായതിനാൽ കുപ്പിക്കഴുത്ത് ആവുകയും, യാത്രാദുരിതത്തിനും ഒട്ടനവധി അപകടങ്ങൾക്ക് കാരണമാവുകയുമാണ്. ഇതിന് പരിഹാരമായി ഈ ഭാഗ…
🏆🏆 *തൃശ്ശൂർ ജില്ല, രാഷ്ട്ര ഭാഷ പുരസ്ക്കാരം മുണ്ടൂർ നിർമ്മൽ ജ്യോതി സെൻടേൽ സ്കൂളിന്*🏆🏆 * മുണ്ടൂർ * : ഭാരത സർക്കാരിൻ്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശിയ ഫിന്ദി അക്കാദമിയുടെ 2023-24 രാഷ്ട്രഭാഷ തൃശ്ശൂർ ജില്ല പുരസ്കാരം മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിന് ലഭിച്ചു. ആദിനാഥ് അനിൽ കുമാർ ഒന്നാം റാങ്കും. അഭിനന്ത് കൃഷ്ണാ, ഇവാൻ ഡൊമനിക് ഫെബിൻ, അൻവിൻ റിജു, അഖില ടി എന്നിവർക്ക് രണ്ടും മൂന്നും റാങ്കുകൾ ലഭിച്ചു. സ്കൂളിലെ അനവധി കുട്ടികൾ പരീക്ഷയിൽ മെഡലും സർട്ടിഫിക്കറ്റും കരസ്ഥമാക്കി.
വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാളിന് കൊടികയറി. ഭാരതത്തിലെ പ്രഥമ ഫാത്തിമ മാതാ ദേവാലയത്തിൽ ധീര രക്തസാക്ഷിയായ വിശുദ്ധ സെബാസ്റ്റ്യനോസിന്റെയും, വിശുദ്ധ ഫ്രാൻസിസ് സേവ്യാറിന്റെയും, പരിശുദ്ധ ഫാത്തിമ മാതാവിന്റെയും സംയുക്ത തിരുനാളിന്റെ കൊടികയറ്റം റവ :ഫാദർ സണ്ണി പുത്തൻപുരയിൽ എസ് ജെ നിർവഹിച്ചു. തിരുനാൾ ജനുവരി 24,25,26,27 ദിവസങ്ങളിൽ ആഘോഷിക്കുന്നു. ഇടവക വികാരി റവ:ഫാദർ സൈമൺ തേർമഠം തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ മാത്യു മുരിങ്ങത്തേരി, കൈകാരന്മാരായ സേവ്യാർ കുറ്റിക്കാട്ട്, ജോസ് പൊറത്തൂർ, പ്രിൻസ് മുരിങ്ങത്തേരി,ജോസഫ് പഴങ്കൻ എന്നിവർ തിരുനാളിന്റെ…
പറപ്പൂർ സെന്റ് ജോൺസ് സ്കൂളിന്റെ ജൂബിലി സമാപിച്ചു. തിങ്കളാഴ്ച രാവിലെ 8:30 ന് വാഹന അപകടിയോടുകൂടി സ്കൂൾ മാനേജർ ഫാ. സെബി പുത്തൂരിന്റെ നേതൃത്വത്തിൽ പറപ്പൂർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ധന്യൻ ഊക്കനച്ചന്റെ കബറിടത്തിൽ ചെന്ന് അവിടുത്തെ വികാരിയച്ചനിൽ നിന്ന് തിരി തെളിയിച്ച ദീപശിഖ രാവിലെ 9:30ന് പറപ്പൂരിലെ മുള്ളൂർ കായൽ പരിസരത്ത് മുൻ സന്തോഷ് ട്രോഫി താരം പി ജെ ജോസിന്റെ നേതൃത്വത്തിൽ സ്വീകരിച്ച് കൂട്ടയോട്ട പ്രയാണത്തോടെ ആരംഭിച്ചു . 1:30 ഓട് കൂടി പൂർവ വിദ്യാർഥി കൂട്ടായ്മയായ വരക്കൂട്ടം അവതരിപ്പിച്ച തൽസമയ പെയിന്റിംഗ് നടന്നു . വൈകുന്നേരം അഞ്ചുമണിക്ക…
🥇 *ദീപിക ചിൽഡ്രൻസ് ലീഗിൽ തിളങ്ങി; മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ*🥇🥇 മുണ്ടൂർ തൃശ്ശൂർ പാലക്കാട് ഇരിഞ്ഞാലക്കുട മേഖലയിൽ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ നിരവധി അവാർഡുകൾ സ്വന്തമാക്കി. സംഘഗാന മത്സരത്തിലും ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം കവിതാ രചനക്കും ഇവാൻ ജലോയും എൽ പി വിഭാഗത്തിൽ പ്രസംഗ മത്സരത്തിന് കെ ഡി അമൻയ യും ഒന്നാം സ്ഥാനം കരസ്ഥമാക്കി. എൻ ആർ റിത് വിക് , വി മഹേശ്വർ ,അലോൺസോ ജിജു എന്നിവർ വിവിധ അവാർഡുകൾ നേടിയെടുക്കുകയും ചെയ്തു.
മാള കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിന് സമീപം അപകടത്തിൽപെട്ട കാർ പാറമടയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് ദാരുണാന്ത്യം . കൊമ്പിടിഞ്ഞാമക്കൽ സ്വദേശികളായ മൂത്തേടത്ത് ശ്യാം, പുന്നേലി പറമ്പിൽ ജോർജ്, പടിഞ്ഞാറേ പുത്തൻചിറ താക്കോൽക്കാരൻ ടിറ്റോ എന്നിവരാണ് മരിച്ചത്. രാത്രി 11:00 മണിയോടുകൂടിയാണ് അപകടമുണ്ടായത്.എതിരെ വന്ന ബൈക്ക് യാത്രക്കാരാണ് കാറ് പാറമടയിലേക്ക് വീഴുന്നത് കണ്ടത്. ആളൂർ പൊലീസും മാള പൊലീസും മാള ഫയർഫോഴ്സും സ്ഥലത്തെത്തിയെങ്കിലും 40 അടിയിലും കൂടുതൽ താഴ്ചയുള്ള പാറമട ആയതിനാൽ സ്കൂബ ഡൈവേഴ്സ് എത്തിയാണ് മൃതദേഹം കരയ്ക്കടുപ്പിച്ചത്. മൃതദേഹം കുഴിക്കാട്ട…
❗ * സഹകരണ പ്രസ്ഥാനം ജനങ്ങളുടെ നിത്യജീവിതത്തിൽ പ്രവർത്തിക്കാൻ ഉതകുന്ന താവാണമെന്ന് രമേശ് ചെന്നിത്തല* ❗ * ചിറനല്ലൂർ * : https://chat.whatsapp.com/F2EXdkmDLUI5RZwP2OPRYb സഹകരണ പ്രസ്ഥാനം ജനങ്ങളുടെ നിത്യജീവിതത്തിൽ പ്രവർത്തിക്കാൻ ഉതകുന്ന താവാണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചിറനല്ലൂർ സർവ്വീസ് സഹകരണ സംഘത്തിന്റെ ഒരു വർഷം നീണ്ടു നിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് മേഖലയിലും കള്ളനാണയങ്ങൾ ഉണ്ടാവും അതിനെ അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു പറഞ്ഞു. കരുവന്നൂരിൽ പണമിടപാടു തട്ടിപ…
മേജർ പി ജെ സ്റ്റൈജുവിനെ ആദരിച്ചു . ആർമി ദിനാചരണത്തിന്റെ ഭാഗമായി കണ്ടാണശ്ശേരി പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ 24 കേരള ബറ്റാലിയൻ എൻ.സി സി.യിലെ ആർമി ഓഫീസറായ മേജർ പി ജെ സ്റ്റൈജുവിനെ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയൻ പൊന്നാട അണിയിച്ച് ആദരിച്ചു.ജില്ലാ പഞ്ചായത്ത് അംഗം എ വി വല്ലഭൻ ചൊവ്വന്നൂർബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗമായ ശാരി ശിവൻ, കണ്ടാണശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം എസ് ധനൻ , സ്ഥിരം സമിതി അധ്യക്ഷന്മാർ, പഞ്ചായത്ത് അംഗങ്ങൾ ആരോഗ്യപ്രവർത്തകർ , എൻസിസി കേഡറ്റുകൾ ഹെൽത്ത് ഇൻസ്പെക്ടമാരായ മനോജ് ചന്ദ്രൻ ,…
വേലൂർ മണ്ഡലം കോൺഗ്രസ് അർണോസ് നഗർ ഉമ്മൻചാണ്ടി സ്മൃതി സംഗമവും,പ്രവർത്തക കൺവെൻഷനും ഉമ്മൻചാണ്ടി നഗറിൽ അജിത്കുമാർ (ഡി.സി.സി ജനറൽ സെക്രട്ടറി) ഉദ്ഘാടനം ചെയ്തു . ബൂത്ത് പ്രസിഡന്റ് മറഡോണ പീറ്റർ അധ്യക്ഷത വഹിച്ചു, .പി പി യേശുദാസ് (വേലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്) വിവിധ മേഖലകളിൽ കഴിവു തെളിയിച്ചിട്ടുള്ള ആളുകളെ ആദരിക്കുകയും,ശ്രീ സുരേഷ് മംപറമ്പിൽ (കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്) മുഖ്യപ്രഭാഷണം നടത്തുകയും യോഗത്തിൽ ശ്രീ.ഷൈനി ഫ്രാൻസിസ് സ്വാഗതം ആശംസിക്കുകയും,ഏഴാം വാർഡ് പഞ്ചായത്ത് മെമ്പർ ശ്രീ വിജിനി ഗോപി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിവേക്…
സുരേഷ് ഗോപി തൃശൂർ ലൂർദ് പള്ളിയില്‍; ഭാര്യക്കും പെണ്‍മക്കള്‍ക്കുമൊപ്പം മാതാവിന് സ്വർണ്ണക്കിരീടം സമർപ്പിച്ചു. തൃശൂർ: തൃശൂരിലെ ലൂർദ് പള്ളിയിൽ മാതാവിന് സ്വർണ്ണക്കിരീടം സമർപ്പിച്ച് നടൻ സുരേഷ് ഗോപിയും കുടുംബവും. ഭാര്യയ്ക്കും മക്കളായ ഭാഗ്യ സുരേഷ്, ഭാവ്നി സുരേഷ് എന്നിവർക്കും ഒപ്പമാണ് സുരേഷ് ഗോപി പള്ളിയിലെത്തിയത്. കഴിഞ്ഞ തവണ പെരുന്നാളിനെത്തിയപ്പോൾ സ്വർണ്ണക്കിരീടം സമർപ്പിക്കാമെന്ന് അദ്ദേഹം നേർന്നിരുന്നു. ഇടവക വികാരിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം സുരേഷ് ഗോപിയും മകളും ചേർന്നാണ് മാതാവിന്റെ തിരു രൂപത്തിൽ കിരീടം അണിയിച്ചത്. കഴിഞ്ഞ …
കുണ്ടിലങ്ങാടി കോളനി സമഗ്ര വികസനം : പ്രാഥമിക യോഗം ചേർന്നു വേലൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കുണ്ടിലങ്ങാടി കോളനി സമഗ്ര വികസനം നടപ്പാക്കുന്നതിനായി എ സി മൊയ്തീൻ എം എൽ എ യുടെ അധ്യക്ഷതയിൽ പ്രാഥമിക യോഗം ചേർന്നു. ഗുണഭോക്താക്കളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ചർച്ച ചെയ്തു. പദ്ധതി നിർവഹണത്തിന്റെ ആദ്യ ഘട്ടമെന്നോണം എംഎൽഎ ചെയർമാനും പട്ടികജാതി വികസന ഓഫീസർ കൺവീനറുമായ മോണിറ്ററിംഗ്കമ്മിറ്റി രൂപീകരിച്ചു. എ സി മൊയ്തീൻ എം എൽ എ യുടെ ശ്രമഫലമായാണ് പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമ വികസന പദ്ധതി പ്രകാരം ഒരു കോടി രൂപ കുണ്ടിലങ്ങാടി കോളനി സമഗ്ര വികസനം പദ്ധ…
ജനശ്രീ വടക്കാഞ്ചേരി ബ്ലോക്ക് യൂണിയന്റെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി കാരുണ്യ ധനസഹായ പദ്ധതി ജനശ്രീ ജില്ലാ ചെയർമാൻ ഒ അബ്ദുൾ റഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ബ്ലോക്ക് യൂണിയന്റെ കീഴിൽ വരുന്ന നിർധനരായ വീടുകളിലെ കിടപ്പ് രോഗികൾക്ക് സാമ്പത്തികമായി സഹായം നൽകുന്ന പദ്ധതിയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ നടപ്പിലാക്കുന്നത്. ജനശ്രീ ജില്ല സെക്രട്ടറി എ ടി ജോസ് അധ്യക്ഷത വഹിച്ചു, വടക്കാഞ്ചേരി ബ്ലോക്ക് ചെയർമാൻ ജോൺസൺ ജോർജ്, യുവ ശ്രീ തൃശൂർ ജില്ല സെക്രട്ടറി സോബി മുണ്ടൂർ, സിസിലി ഔസേപ്പ്, മിനി സതീശൻ, ശ്രീപ്രിയ, സിന്ധു ബാബു, മേഘ ജയരാജൻ, ഫ്രൻസി സെ…
🟥 * [FLASH NEWS]*🟥 ചൊവ്വന്നൂർ അപകടം; യുവാവിനെ തിരിച്ചറിഞ്ഞു. , ചൊവ്വന്നൂർ കലശമല അയ്യപ്പത്ത് ശ്രീധരൻ മകൻ ശ്രീശാന്ത് ( 17) ആണ് മരിച്ചത്. ചൊവ്വന്നൂർ കലശമല അയ്യപ്പത്ത് ശ്രീധരൻ മകൻ ശ്രീശാന്ത് ( 17) ആണ് മരിച്ചത്. കുന്നംകുളം ന്യൂമാൻസ് കോളേജിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു. കുന്നംകുളത്തു നിന്നും ബൈക്കിൽ ചൊവ്വന്നൂരിലേക്ക് പോകുന്നതിനിടെ ചൊവന്നൂർ സിറ്റി ഗ്യാസ് ലൈൻ സ്റ്റേഷനടുത്തു വച്ചായിരുന്നു അപകടം. സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ട്ടപ്പെട്ട് സ്കൂട്ടർ ബസിനടിയിൽ പെടുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. കുന്നംകുളത്തു നിന്…
*[ FLASH NEWS]* നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ചാവക്കാട് മണത്തല സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ചാവക്കാട് മണത്തല ഐനിപ്പുളളി പൊന്നുപറമ്പില്‍ വീട്ടില്‍ ജയന് മകന് നിജിത്ത് (27)നെ കാപ്പ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ അടച്ചു. ഗുരുവായൂര്‍, ചാവക്കാട്, വടക്കേക്കാട് പോലീസ് സ്റ്റേഷന് പരിധികളില്‍ മയക്കുമരുന്ന്, വധശ്രമമടക്കമുളള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കാപ്പ ചുമത്തിയ നിജിത്ത് അടുത്തിടെയാണ് ആറുമാസത്തെ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയത്. ചാവക്കാട് മേഖലകളില്‍ സ്ഥിരം ക്രിമിനല്‍ കുറ്റക…
വാര്‍ത്താരചന ശില്പശാല. തൃശൂര്‍: പ്രസ് ക്ലബും എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജ് ലൈബ്രറിയും ചേര്‍ന്നു വാര്‍ത്താരചന ശില്പശാല സംഘടിപ്പിച്ചു . കോളജ് സെമിനാര്‍ ഹാളില്‍ കേരള പത്രപ്രവര്‍ത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പല്‍ ഡോ. പി. ചാക്കോ ജോസ് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പോള്‍ മാത്യു, മലയാള മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ അരുണ്‍ എഴുത്തച്ഛൻ, കേരളകൗമുദി ബ്യുറോ ചീഫ് ഭാസി പാങ്ങില്‍, മാതൃഭൂമി സീനിയര്‍ ന്യൂസ് ഫോട്ടോഗ്രഫര്‍ ജെ. ഫിലിപ്പ്, ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ കെ. ഗിരീഷ് എന്നിവര്‍ ക്ലാസ് എട…
മുക്കാട്ടുകര സെന്റ് ജോർജ്ജ് പള്ളിയിൽ പിണ്ടി കുത്തി പെരുനാളിന്റെ ഭാഗമായി പിണ്ടി കുത്തി തെളിയിച്ചപ്പോൾ... ഇടവക വികാരി റവ.ഫാ.പോൾ പിണ്ടിയാൻ, അസി.വികാരി റവ.ഫാ.പോൾ മുട്ടത്ത്, ഇടവക കൈക്കാരൻമാരായ കൊച്ചുവർക്കി തരകൻ, ജെൻസൻ ജോസ് കാക്കശ്ശേരി, സോജൻ മഞ്ഞില, വിൽസൻ പ്ലാക്കൽ, പ്രതിനിധി അംഗങ്ങൾ, കെ.സി.വൈ.എം. സംഘടന ഭാരവാഹികൾ, പള്ളി ജീവനക്കാർ, ഇടവക അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
ആക്ട്സ് പറപ്പൂർ ബ്രാഞ്ച് സംഘടിപ്പിച്ച ലഹരി വിരുദ്ധ ട്രാഫിക് ബോധവത്കരണ ക്ലാസ് പേരാമംഗലം സർക്കിൾ ഇൻസ്പെക്ടർ ശ്രീ.വി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു . റിട്ടയേഡ് എസ്.ഐ . ശ്രീ.ഒ.എ. ബാബു(Mobile Traffic Awareness unit, Thrissur) ക്ലാസ് എടുത്തു.ആക്ട്സ് പറപ്പൂർ ബ്രാഞ്ച് പ്രസിഡണ്ട് എ.വി. കറുപ്പകുട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ.കെ.വാസു സ്വാഗതവും കൺവീനർ കെ.കെ. ഫ്രാൻസീസ് നന്ദിയും പറഞ്ഞു. ട്രഷറർ ജിൻജോ തോമാസ്, ജില്ലാ പ്രതിനിധി ജോർജ്ജ് മാത്യൂ,മാനേജർ സനൽ യു.എ, പി.ഡി.വിൻസെന്റ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം കൊടുത്തു.
പറപ്പൂർ : പറപ്പൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾ ചുമതലയേറ്റു . പ്രസിഡന്റായി എ കെ സുബ്രഹ്മണ്യനെയും വൈസ് പ്രസിഡന്റായി ജേക്കബ്ബ് പെറത്തൂരിനെയും തെരഞ്ഞെടുത്തു. പറപ്പൂരിൽ നടന്ന സ്വീകരണയോഗം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് എ കെ സുബ്രഹ്മണ്യൻ അധ്യക്ഷനായി. സിപിഐഎം പുഴയ്ക്കൽ ഏരിയ സെക്രട്ടറി കെ എസ് സുഭാഷ്,സി ബി രാമകൃഷ്ണൻ , കെ എൽ സെബാസ്റ്റ്യൻ,സി എ സന്തോഷ്, വി പി അരവിന്ദാക്ഷൻ, കെ പി രവീന്ദ്രൻ , ഹരിനാരായണൻ ,ലിനി കുര്യാക്കോസ് തുടങ്ങിയവർ സംസാര…
തൃശൂർ തേക്കിൻകാട് മൈതാനത്തെ പ്രസംഗത്തിൽ സുരേഷ് ഗോപിയെ പരാമർശിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. 41 മിനിറ്റ് നീണ്ട പ്രസംഗത്തിലൊരിടത്തും തൃശൂരിൽ മത്സര രംഗത്തെത്തുണ്ടാവുമെന്ന് അഭ്യൂഹങ്ങളിൽ നിറയുന്ന സുരേഷ് ഗോപിയെ പരാമർശിച്ചില്ല. മോദിക്കൊപ്പം റോഡ് ഷോയിലും വേദിയിലും സുരേഷ്ഗോപിയുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും തൃശൂരിലെ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ടുള്ള പരാമർശങ്ങളൊന്നും മോദി നടത്തിയില്ലെന്നതാണ് ശ്രദ്ധേയം. തൃശൂർ ലോക്സഭാ മണ്ഡലം ലക്ഷ്യം വെച്ചുള്ള സുരേഷ് ഗോപിയുടെ നീക്കങ്ങൾ സജീവമാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള കരുവന്നൂർ പദയാത്രയിലുൾപ്പെടെ സുരേഷ് ഗോപി…
തൃശൂരിലെ മഹിളാ സംഗമ നഗരിയിലെ സ്ത്രീ സാന്നിധ്യം കണ്ട്ആശ്ചര്യപ്പെട്ട് നടിശോഭന . ഇത്രയധികം സ്ത്രീകളെ ഒരുമിച്ച് കണ്ടിട്ടില്ലെന്നും വനിതാ ബിൽ പാസാക്കിയത്തിനു നന്ദിയറിയിച്ച് ശോഭന സ്ത്രീശക്തി മോദിക്ക് ഒപ്പം എന്ന പേരിൽ തൃശൂരിൽ നടന്ന മഹിളാ സംഗമവേദിയിലാണ് ശോഭന വനിതാ പ്രാതിനിധ്യം കണ്ട് ആശ്ചര്യപ്പെട്ടത് . ലേഡീസ് ആൻ്റ് ജെന്റിൽ മാൻ എന്ന് പറയണോ വേണ്ടയോ എന്ന് പറഞ്ഞു തുടങ്ങിയ താരം ഇത്രയധികം വനിതകളെ ജഹീവിതത്തിൽ ഇതുവരെ ഒരുമിച്ച് കണ്ടീട്ടില്ലെന്നും പറഞ്ഞു .വനിതാ ബിൽ പാസാക്കിയതിൽ പ്രധാനമന്ത്രിക്ക് നന്ദിയും അറിയിച്ച അവർ മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെയാണ് കാണു…
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശൂരിൽ . തൃശ്ശൂര്‍ ; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശ്ശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ മോദി സംസാരിക്കും. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തൃശ്ശൂരിൽ പുർത്തിയായിട്ടുണ്ട്. നഗരത്തിലും പ്രധാനമന്ത്രി വരുന്ന വഴികളിലും മുവായിരത്തിലധികം പൊലീസുകാരെ വിന്യസിപ്പിക്കും. പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘം വേറെയും ഉണ്ടാകും. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് കുട്ടനെല്ലൂർ കോളജ് ഗ്രൗണ്ട…