വെള്ളാറ്റഞ്ഞൂർ തിരുനാളിന് കൊടികയറി.

 വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാതാ ദേവാലയത്തിൽ  തിരുനാളിന് കൊടികയറി.



 ഭാരതത്തിലെ പ്രഥമ ഫാത്തിമ മാതാ ദേവാലയത്തിൽ  ധീര രക്തസാക്ഷിയായ വിശുദ്ധ സെബാസ്റ്റ്യനോസിന്റെയും, വിശുദ്ധ ഫ്രാൻസിസ് സേവ്യാറിന്റെയും, പരിശുദ്ധ ഫാത്തിമ മാതാവിന്റെയും സംയുക്ത തിരുനാളിന്റെ കൊടികയറ്റം റവ :ഫാദർ സണ്ണി പുത്തൻപുരയിൽ എസ് ജെ നിർവഹിച്ചു. തിരുനാൾ ജനുവരി 24,25,26,27 ദിവസങ്ങളിൽ ആഘോഷിക്കുന്നു. ഇടവക വികാരി റവ:ഫാദർ സൈമൺ തേർമഠം തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ മാത്യു മുരിങ്ങത്തേരി, കൈകാരന്മാരായ സേവ്യാർ കുറ്റിക്കാട്ട്, ജോസ് പൊറത്തൂർ, പ്രിൻസ് മുരിങ്ങത്തേരി,ജോസഫ് പഴങ്കൻ എന്നിവർ തിരുനാളിന്റെ വിജയകരമായ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകുന്നു.